ഓപ്പറേഷൻ മത്സ്യ എന്ന പേരിലാണ് പരിശോധന നടത്തിയത്. പാലക്കാട് നഗരത്തിൽനിന്ന് മാത്രം 50 കിലോ പഴകിയ മീൻ പിടികൂടി. 30 സ്ഥാപനങ്ങളിലാണ് നഗരത്തിൽ പരിശോധന നടത്തിയത്. ജില്ലയിലാകെ നൂറിലധികം സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഈ മാസം 19 മുതലാണ് പരിശോധന തുടങ്ങിയത്. വടക്കഞ്ചേരി, തൃത്താല, മണ്ണാർക്കാട് എന്നിവിടങ്ങളിലും പഴകിയ മത്സ്യം പിടികൂടിയിട്ടുണ്ട്. ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗത്തിനൊപ്പം പാലക്കാട് നഗരസഭയുടെ ഭക്ഷ്യസുരക്ഷാ വിഭാഗവും ഫിഷറീസ് വകുപ്പും പരിശോധനയുടെ ഭാഗമായി. പിടികൂടിയ മീനുകളിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന അമോണിയയോ ഫോർമാലിനോ കണ്ടെത്താനായില്ലെങ്കിലും സാമ്പിളുകൾ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. സിലോപ്പിയ, ചെമ്മീൻ, പരവ എന്നീ മീനുകളാണ് കൂടുതൽ കണ്ടെത്തിയത്. പിടികൂടിയ മീനുകൾ ഭക്ഷ്യസുരക്ഷാ വിഭാഗം നശിപ്പിച്ചു.
വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/Czx8OC7TayrFS8LiEfbAXW