Share this News

കരിഓയിൽ കയറ്റിവന്ന ലോറി തലകീഴായി മറിഞ്ഞു
വാണിയംപാറ മേലേചുങ്കത്ത് ദേശീയപാതയിൽ കരിഓയിൽ കയറ്റിവന്ന ലോറി മറിഞ്ഞ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. രാവിലെ പത്തരയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം നടന്നത്. ഇരിങ്ങാലക്കുടയിൽ നിന്നും പാലക്കാട്ടേക്ക് കരിഓയിൽ കയറ്റി പോകുന്ന വഴി വാണിയംപാറ മേലേചുങ്കത്ത് വെച്ച് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു .വാഹനത്തിൽ നിന്നുള്ള കരിഓയിൽ റോഡിലൂടെ ഒഴുകി ഹൈവേ എമർജൻസി ടീം , ഫയർഫോഴ്സ് എത്തി തുടർ നടപടികൾ സ്വീകരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1


Share this News