പന്നിയങ്കര ടോൾ പ്ലാസ്സയിൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കുന്നത് സംസന്ധിച്ച് കരാർ കമ്പനി അധികൃതരുമായി മന്ത്രിതലസംഘം നടത്തിയ ചർച്ച പരാജയം. പ്രദേശവാസികളിൽ നിന്നും ടോർപിരിക്കുന്ന കാര്യത്തിൽ നിന്നും പുറകോട്ടില്ലെന്ന് ടോൾ കമ്പനി അധികൃതർ വ്യക്തമാക്കി.
പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രിമാരും, എം.എൽ.എ. മാരും കരാർ കമ്പനി അധികൃതരെ അറിയിച്ചു. ഇനിയൊരു തീരുമാനമുണ്ടാകുന്നത് വരെ തല്സ്ഥിതി തുടരും. ഏകപക്ഷീയമായി ടോൾ പിരിച്ചാൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് പി. പി. സുമോദ് എം. എൽ. എ. പറഞ്ഞു.
യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ആലത്തൂർ എംഎൽഎ കെ ഡി . പ്രസേനൻ ,തരൂർ എംഎൽഎ പി .പി സുമോദ് കണ്ണമ്പ്ര, പുതുക്കോട്, വടക്കഞ്ചേരി, വണ്ടാഴി കിഴക്കഞ്ചേരി പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റുമാർ NHAI പ്രൊജക്റ്റ് ഡയറക്ടർ, പാലക്കാട് & തൃശൂർ സബ് കളക്ടർമാർ, ജില്ലാ പോലീസ് ഉദ്യോഗസ്ഥ പ്രതിനിധികൾ , കരാർ കമ്പനി പ്രതിനിധികൾ ,മറ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1