വണ്ടാഴി സി.വി.എം.എച്ച്.എസ് സ്ക്കൂളിൽ 1976-77 എസ്.എസ്.എൽ.സി  ബാച്ചുകാരുടെ  “ഓർമ്മകൾ 77″പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

Share this News

വണ്ടാഴി സി.വി.എം.എച്ച്.എസ് സ്ക്കൂളിൽ 1976-77 എസ്.എസ്.എൽ.സി  ബാച്ചുകാരുടെ  “ഓർമ്മകൾ 77″പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

വണ്ടാഴി സി.വി.എം.എച്ച്.എസ് സ്ക്കൂളിൽ 1976-77 എസ്.എസ്.എൽ.സി ബാച്ചുകാരുടെ  രണ്ടാമത്  സംഗമം “ഓർമ്മകൾ 77”  മുടപ്പല്ലൂർ ജസിയ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി
Rtd ഡി.വൈ എസ്.പി മുഹമ്മദ് കാസിം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആലത്തൂർ ഡി.വൈ എസ്.പി   മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു പൂർവ്വാദ്ധ്യാപകരായിരുന്ന നാരയണപ്പിള്ള,
നാരായണൻനായർ എന്നിവർക്കു പുറമെ ഭാരത സ്കൗട്ട് എന്ന മഹാപ്രസ്ഥാനത്തിൽ 52 വർഷവും ജീവിതയാത്രയിൽ 75 വർഷവും പൂർത്തിയാക്കിയ P.A. നൂർ മുഹമ്മദ് മാസ്റ്റർ എന്നിവരെ ആദരിച്ചു. പൂർവ്വ വിദ്യാർത്ഥി സി.സഹദേവൻ മാത്തൂർ സ്വാഗതം പറഞ്ഞു E.R സുരേഷ്കുമാർ,
K.K.മോഹനൻ,  ശ്യാമള എന്നിവർ ആശംസകൾ അർപ്പിച്ചു.
കെ.കരുണാനാഥ് നന്ദി പറഞ്ഞ ശേഷം കലാമണ്ഡലം പ്രീതിയുടെ ഭരതനാട്യം, പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ എന്നിവ വേദിയിൽ അവതരിപ്പിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1


Share this News
error: Content is protected !!