ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ 2024; സബ് ജില്ലാതല മത്സരങ്ങളുടെ ഉദ്ഘാടനം നടത്തി

Share this News

ദേശാഭിമാനി അക്ഷരമുറ്റംടാലന്റ്‌ ഫെസ്റ്റ്‌ 2024 സബ് ജില്ലാതല മത്സരങ്ങളുടെ ഉദ്ഘാടനം ആലത്തൂർ ഉപജില്ലയിൽ അഞ്ചുമൂർത്തി മംഗലം
ഗാന്ധി സ്‌മാരക യു.പി സ്‌കൂളിൽ വെച്ച് നടത്തി. എം.എൽ എ പി.പി. സുമോദ്  ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടി  കണ്ണൻ അധ്യക്ഷനായി.

വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, കെഎസ്ട‌ിഎ ഉപജില്ലാ സെക്രട്ടറി ആർ പ്രശാന്ത്, പ്രധാനാധ്യാപിക പി യു ബിന്ദു, ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം പ്രസിഡന്റ് ഡോ. കെ വാസുദേവൻ പിള്ള, ടിവി ശിവദാസ്, ജി അലേഷ്യസ് എന്നിവർ സംസാരിച്ചു. സമാപനം കെ ഡി പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെഎസ്‌ടിഎ ജില്ലാ നിർവാഹക സമിതി അംഗം കെ ജഗദീഷ് അധ്യക്ഷനായി. സിപിഐ എം ഏരിയ കമ്മിറ്റി അംഗം സി തമ്പു, കെഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗം കെ കെ ദിനിൽകുമാർ, കെ കുമാരൻ, എ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.രക്ഷിതാക്കൾക്കും ക്വിസ് മത്സരം ഉണ്ടായി.കെ.ഡി. പ്രസേനൻ എം.എൽ.എ സമ്മാനദാനം
നടത്തി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HTU5rPnaMWG9YncrKipPRr


Share this News
error: Content is protected !!