കുടിവെള്ളത്തിന് ആശ്രയിക്കുന്ന പുഴയിൽ മാലിന്യം നിക്ഷേപിക്കുന്നതായി പരാതി

Share this News

നെന്മാറ കുടിക്കാനും കുളിക്കാനും മറ്റുമായി ഉപയോഗിക്കുന്ന പുഴയിൽ വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. വിവിധ ഇടങ്ങളിലായി നിരവധി കുടിവെള്ള പദ്ധതികളും സ്ഥാപിച്ചിട്ടുള്ള പുഴയിലാണ് ഡയപ്പറുകളും നാപ്കിനുകളും തുടങ്ങിയ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്.

തെളിനീരൊഴുകുന്ന പുഴയിലേക്ക് ഹാനികരമായ മാലിന്യങ്ങൾ എറിയുന്ന പ്രദേശങ്ങളിൽ – പഞ്ചായത്തും ആരോഗ്യവകുപ്പും മുന്നറിയിപ്പ് ബോർഡുകളും ക്യാമറകളും സ്ഥാപിച്ച് കുടിവെള്ള സ്രോതസിനെ മലിനമാക്കുന്നത് തടയണമെന്നാണ് മരുതഞ്ചേരി, തെങ്ങുംപാടം പ്രദേശത്തുള്ളവർ ആവശ്യപ്പെടുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HTU5rPnaMWG9YncrKipPRr


Share this News
error: Content is protected !!