മിണ്ടാപ്രാണിയോട് കൊടും ക്രൂരത; പയര്‍ തിന്നതിന് പശുവിനെ കുത്തി പരിക്കേല്‍പ്പിച്ചു

Share this News

പുതുനഗരം മേയാൻ വിട്ട പശുവിനെ അയല്‍വാസി കുത്തി പരിക്കേല്‍പ്പിച്ചതായി പരാതി. പാലക്കാട് പുതുനഗരത്താണ് സംഭവം.പുതുനഗരം സ്വദേശിയായ സതീഷിന്റെ പശുവിനെയാണ് കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. പശുവിന്റെ കഴുത്തിലാണ് പരിക്കേറ്റത്. പ്രദേശവാസിയാണ് തന്റെ പശുവിനെ കുത്തിയതെന്നാണ് സതീഷ് പറയുന്നത്.

പ്രദേശവാസിയുടെ പറമ്ബില്‍ കയറിയ പശു അവിടെ നട്ടുപിടിപ്പിച്ച പയർ തിന്നിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് പശുവിനെ കുത്തി പരിക്കേല്‍പ്പിച്ചതെന്ന് സതീഷ് പറഞ്ഞു. പരിക്കേറ്റ പശുവിനെ വെറ്ററിനറി ഡോക്ടർ എത്തി പരിശോധിക്കുകയും വേണ്ട ചികിത്സ നല്‍കുകയും ചെയ്തു. സംഭവത്തില്‍ സതീഷ് പുതുനഗരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HTU5rPnaMWG9YncrKipPRr


Share this News
error: Content is protected !!