സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ കരിങ്കല്ല് കയറ്റി പട്ടണത്തിലൂടെ ചീറിപ്പായുന്ന ടിപ്പറുകള്‍ക്കെതിരെ നടപടിയെടുക്കാനോ നിയന്ത്രിക്കാനോ അധികൃതർ തയാറാവുന്നില്ലെന്ന് പരാതി.നിയന്ത്രണമുള്ള സ്കൂള്‍ സമയങ്ങളില്‍ പോലും അപകടം വരുത്തുന്ന രീതിയിലുള്ള ട്രിപ്പുകളുടെ മരണപ്പാച്ചില്‍ വടക്കഞ്ചേരി മേഖലയില്‍ പതിവ് കാഴ്ചയാണ്.
കരിങ്കല്ല് മൂടിവെച്ചും വേണ്ട സുരക്ഷ ഒരുക്കിയും മാത്രമേ കൊണ്ടുപോകാവൂ എന്ന നിയമം കാറ്റില്‍ പറത്തിയാണ് നഗരമധ്യത്തിലൂടെ ടിപ്പറുകളുടെ ഈ മരണപ്പാച്ചില്‍. കുഴിയില്‍ ചാടുകയോ, വാഹനം വെട്ടിച്ച് എടുക്കുകയോ ചെയ്താല്‍ കരിങ്കല്ല് താഴെവീണ് അപകടസാധ്യത ഏറെയാണ്. ടിപ്പറില്‍ നിന്നുള്ള പാറപ്പൊടി ഇരുചക്ര യാത്രക്കാർക്ക് ഭീഷണിയാണ്.
വടക്കഞ്ചേരി, കിഴക്കഞ്ചേരി, മംഗലംഡാം തുടങ്ങിയ മേഖലകളില്‍ ടിപ്പറുകളിലും മറ്റു വാഹനങ്ങളിലും അളവില്‍ കൂടുതല്‍ കരിങ്കല്ല് കയറ്റി സുരക്ഷാക്രമീകരണം ഒരുക്കാതെ യാത്ര നടത്തുന്നത് പതിവാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HTU5rPnaMWG9YncrKipPRr