പ്രതിഷേധ ജ്വാല തെളിച്ച് ജനകീയവേദി
സർവീസ് റോഡില്ല; വടക്കഞ്ചേരി ജനകീയവേദിയുടെ നേതൃത്വത്തിൽ 4 സ്ഥലങ്ങളിൽ പന്തംകൊളുത്തി പ്രതിഷേധിച്ചു.
വാണിയമ്പാറ മുതൽ വടക്കഞ്ചേരി വരെയുള്ള ആറുവരിപ്പാതയുടെ മുഴുവൻ പ്രദേശത്തും സർവീസ് റോഡ് നിർമിക്കണമെന്നും പ്രദേശവാസികൾക്ക് സൗജന്യപാസ് അനുവദിക്കണമെന്നും പന്തലാംപാടത്ത് ഫുട് ഓവർ ബ്രിജ് നിർമിക്കണമെന്നും ആവശ്യപ്പെട്ട് വടക്കഞ്ചേരി ജനകീയവേദിയുടെ നേതൃത്വത്തിൽ 4 സ്ഥലങ്ങളിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. വടക്കഞ്ചേരി ഡയാന ജംക്ഷൻ, പന്നിയങ്കര ടോൾ പ്ലാസ ചുവട്ടുപാടം ബസ് സ്റ്റോപ്പ്, പന്തലാംപാടം ജംക്ഷൻ എന്നിവിടങ്ങളിലാണ് പ്രതിഷേധ ജ്വാല തെളിച്ചത്.
വടക്കഞ്ചേരിയിൽ പഞ്ചായത്ത് അംഗം സി.കെ.ദേവദാസ് ഉദ്ഘാടനം ചെയ്തു. ജനകീയവേദി രക്ഷാധികാരി ഡോ.കെ.വാസുദേവൻ പിള്ള അധ്യക്ഷനായി മോഹനൻ പള്ളിക്കാട്, സി.വാസുദേവൻ എം.പി.ബാബു, വിനോദ് അച്ചായത്ത് എന്നിവർ പ്രസംഗിച്ചു. പന്നിയങ്കര ടോൾ പ്ലാസയിൽ ജനകീയവേദി ചെയർമാൻ ബോബൻ ജോർജ് ഉദ്ഘാടനം ചെയ്തു. കെ.ശിവദാസ് അധ്യക്ഷനായി. എ.സുന്ദരൻ, വി ഗംഗാധരൻ, പി.ജെ.ജോർസി എന്നിവർ പ്രസംഗിച്ചു. ചുവട്ടുപാടത്ത് പഞ്ചായത്ത് അംഗം അമ്പിളി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ജനകീയവേദി കൺവീനർ ഷിബു ജോൺ അധ്യക്ഷത വഹിച്ചു. സുരേഷ് വേലായുധൻ, എ.സലീം തണ്ടലോട് , എ.ജോസ് എന്നിവർ പ്രസംഗിച്ചു
പന്തലാംപാടത്ത് ഗ്രാമപഞ്ചായത്ത് അംഗം കെ.ശേഖരൻ ഉദ്ഘാടനം ചെയ്തു. സി സി.സുരേന്ദ്രൻ അധ്യക്ഷനായി. ജനകീയവേദി ജനറൽ കൺവീനർ ജിജോ അറയ്ക്കൽ, പി.ജെ.ജോസ്, സി.കെ.അച്ചുതൻ, എം.എൽ അവറാച്ചൻ എന്നിവർ പ്രസംഗിച്ചു.
സർവീസ് റോഡ് നിർമാണം പുനരാരംഭിച്ചില്ലെങ്കിൽ നിർമാണ കമ്പനി ഓഫിസ് ഉപരോധിച്ച് സമരം ശക്തമാക്കുമെന്ന് ജനകീയവേദി ഭാരവാഹികൾ അറിയിച്ചു.
പ്രാദേശിക വാർത്തകൾ what’s app ൽ ലഭിക്കുന്നതിന് Link click ചെയ്യുക
https://chat.whatsapp.com/D4koybnr5HaKAuDvhXrL6w