പിഞ്ചോമന മക്കൾക്ക് ബാല്യത്തിൽ കളിക്കാനും, സല്ലപിക്കാനും, അറിവിന്റെ ആദ്യപടിയിലേക്കു കാലെടുത്തുവയ്ക്കാനും ലക്ഷ്യം വെച്ചുള്ള കുഞ്ഞുങ്ങളുടെ ആദ്യപാഠ ശാലയാണ് അംഗൻവാടി.
ഇരുപതിൽപരം ലക്ഷം രൂപചിലവിട്ട കെട്ടിടമാണ് നമാവിശേഷമായി സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നസ്ഥാപനമായ വാൽകുളമ്പിൽ പണിതിരിക്കുന്ന അംഗൻവാടി .
രണ്ടു വർഷത്തിലധികമായി പണികഴിപ്പിച്ചിരിക്കുന്ന കെട്ടിടം പ്രവർത്തനക്ഷമ മാകാതെ ജീർണിച്ചു പോകുന്ന അവസ്ഥയിലായിരിക്കുന്നു. ഈ ലക്ഷങ്ങൾ ചിലവിട്ടിട്ടും വാൽകുളമ്പ് അംഗൻ വാടിപ്രവർത്തിക്കുന്നത് ഇപ്പോഴും വാടക കെട്ടിടത്തിലാണെന്നുള്ളത് വിരോധാഭാസമാണ്. പൊതുജനത്തിന്റെ പണം ഇങ്ങിനെ ദുരുപയോഗം ചെയ്തിരിക്കുന്നതിൽ ജനങ്ങൾ അമർഷത്തിലാണ്. കിഴക്കൻചേരി പഞ്ചായത്തിലെ 16-)വാർഡിൽ ഉള്ള ഈ അംഗൻവാടി പ്രസിഡണ്ടിന്റെ വാർഡിലാണെന്നുള്ള ഖ്യാതിയും ജനങ്ങളിൽ അമ്പരപ്പ് ഉളവാക്കീട്ടുണ്ട്. ഇനിയും വൈകാതെ ഈ സ്ഥാപനം പ്രവർത്തനക്ഷമ മക്കാണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HTU5rPnaMWG9YncrKipPRr