വടക്കഞ്ചേരി പള്ളിക്കാട് ഭാഗത്ത് തകർന്ന കനാൽ നന്നാക്കാത്തതിനാൽആയിരം ഹെക്ടർ കൃഷി ഉപേക്ഷിക്കേണ്ടിവരും

Share this News

വടക്കഞ്ചേരി പള്ളിക്കാട് ഭാഗത്ത് തകർന്ന കനാൽ നന്നാക്കാത്തതിനാൽ വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് ഗ്രാമപ്പഞ്ചായത്തുകളിൽ രണ്ടാംവിള നെൽക്കൃഷിക്ക് വെള്ളം കിട്ടാതാകും. കനാൽ ഉടൻ നന്നാക്കിയില്ലെങ്കിൽ ഈ പഞ്ചായത്തുകളിൽ കനാൽ വെള്ളത്തെമാത്രം ആശ്രയിക്കുന്ന ആയിരം ഹെക്ടറിലെ നെൽക്കൃഷി ഉപേക്ഷിക്കേണ്ടി വരും.പത്തടിയോളം താഴ്ചയിലും 20 മീറ്റർ ദൂരത്തിലും കനാൽ ഇടിഞ്ഞതിനെത്തുടർന്ന് വെള്ളം ഈ ഭാഗം കടന്നുപോകില്ല. മഴപെയ്യുമ്പോൾ കനാലിലൂടെ ഒഴുകിയെത്തുന്ന വെള്ളം ഇടിഞ്ഞ ഭാഗത്തുകൂടി സമീപത്തുള്ള വടക്കഞ്ചേരി പാടശേഖരത്തിലേക്ക് കുത്തിയൊഴുകുന്നതിനാൽ മണ്ണടിഞ്ഞ് പാടം നികന്നുകൊണ്ടിരിക്കയാണ്.

ജൂലായ് 30-നുണ്ടായ ശക്തമായ മഴയിലാണ് കനാൽ ഇടിഞ്ഞത്.രണ്ടുമാസമാകാറായിട്ടും കനാൽ താത്കാലികമായി നന്നാക്കുന്നതിനുള്ള പണിപോലും തുടങ്ങിയിട്ടില്ല. നിലവിൽ ഒന്നാംവിള കൊയ്ത്ത് ആരംഭിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞാലുടൻ കർഷകർ രണ്ടാംവിള കൃഷിക്കുള്ള ഒരുക്കം തുടങ്ങും. മഴ ലഭിച്ചില്ലെങ്കിൽ ഞാറ്റടി തയ്യാറാക്കാനുൾപ്പെടെ മംഗലംഡാം കനാൽവെള്ളം വേണ്ടിവരും.
ഈ മാസം അവസാനത്തോടെയെങ്കിലും ഇടിഞ്ഞഭാഗം നന്നാക്കിയാൽ മാത്രമേ കർഷകർക്ക് രണ്ടാംവിള നെൽക്കൃഷി തുടങ്ങാനാവുകയുള്ളൂ.കനാൽ അടിയന്തരമായി നന്നാക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ലെന്ന് കർഷകർ ആരോപിച്ചു.കനാൽ നന്നാക്കണമെന്നാവശ്യപ്പെട്ട് കർഷകർ ജലസേചന വകുപ്പ് മന്ത്രിക്കും റവന്യൂ മന്ത്രിക്കും പരാതി നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HTU5rPnaMWG9YncrKipPRr


Share this News
error: Content is protected !!