NH544 ശങ്കരകണ്ണംതോട് റോഡിലെ കുഴിയിൽ സ്കൂട്ടർ വീണ്  വെണ്ണൂർ സ്വദേശി വിജയകുമാർ മരിച്ച സംഭവത്തിൽ; ദേശീയപാത ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്ക് എതിരെ കുതിരാൻ ജനകീയ കൂട്ടായ്മ ഭാരവാഹികൾ പ്രതിഷേധം നടത്തി

Share this News

ദേശീയപാത ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്ക് എതിരെ കുതിരാൻ ജനകീയ കൂട്ടായ്മ ഭാരവാഹികൾ പ്രതിഷേധം നടത്തി

ശങ്കരംകണ്ണംതോട് വെച്ച് കുഴിയിൽ വീണ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ് ഒരാൾ മരിച്ചു.ഒരാൾക്ക് പരിക്ക്. തൃശൂർ വെണ്ണൂർ  മാഞ്ചാടി  മങ്കരവീട്ടിൽ വിജയകുമാർ (48) ആണ് മരിച്ചത്.കൂടെ സഞ്ചരിച്ച ബന്ധു മാഞ്ചാടി മങ്കര വീട്ടിൽ സാനിഷ് (30 ) ന് പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടുകൂടി ചെമ്മണാംകുന്ന് ക്ഷീരസംഘത്തിന് മുൻവശത്താണ് അപകടം സംഭവിച്ചത്.വടക്കഞ്ചേരി ഭാഗത്തേക്ക് വരുകയായിരുന്ന സ്കൂട്ടർ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.ദേശീയപാത നിർമ്മാണത്തിലെ അപാകതയാണ് അപകടകാരണം
മാസങ്ങളായി ഇവിടെ കുഴിയായിട്ടും നിരവതി തവണ ചൂണ്ടി കാണിച്ചിട്ടും ഒരു നടപടിയും ഇല്ല… ശാസ്ത്രീയമായ രീതിയിൽ ടാറിംഗ് നടത്തിയാൽ മാത്രമാണ് ഇവിടെ അപകടരഹിതമാക്കാൻ സാധിക്കുകയുള്ളു
ഉടൻ നടപടികൾ എടുത്തില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.
പ്രതിഷേധ പരിപാടിയിൽ ജനകീയ കൂട്ടായ്മ ഐവി.സാംജി കൺവീനർ
രാഹുൽ NC ചെയർമാൻ
ലിമോ ഇരട്ടിയാനിക്കൽ  ജോയിൻ കൺവീനർ
സുജീഷ് കുമാർ k വൈസ് ചെയർമാൻ
രമേഷ് N ആംബുലൻസ് അസോസിയേഷൻ പ്രതിനിധി
എന്നിവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HTU5rPnaMWG9YncrKipPRr


Share this News
error: Content is protected !!