പുതുക്കോട് സ്വകാര്യ ബസ്സിൽ സ്ത്രീയെ വെട്ടി പരിക്കേൽപ്പിച്ചു

Share this News

സ്ത്രീയെ വെട്ടി പരിക്കേൽപ്പിച്ചു

പുതുക്കോട് അഞ്ച് മുറി  സ്വദേശി ഷമീറക്കാണ് പരിക്കേറ്റത്, കാരപൊറ്റ  മാട്ടുവഴി സ്വദേശി മഥൻകുമാർ (42) ആണ് ഇവരെ ആക്രമിച്ചത്.
കാരപ്പൊറ്റ വഴി സർവീസ് നടത്തുന്ന തൃശൂർ പഴയന്നൂർ  സ്വകാര്യ ബസിൽ വച്ചാണ്  സംഭവം.
ഇന്ന് 9.30ഓടെയാണ് സംഭവം.
കാരപ്പൊറ്റ മാട്ടുവഴി  ബസ് നിർത്തിയപ്പോൾ
ഇയാൾ വാക്കത്തി ഉപയോഗിച്ച് ഷമീറയെ വെട്ടുകയായിരുന്നു.
കൈക്ക് പരിക്കേറ്റ ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ വടക്കഞ്ചേരി പോലീസ് പിടികൂടി വധശ്രമത്തിന്  കേസെടുത്തു. മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന്  പോലീസ് പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

Share this News
error: Content is protected !!