Share this News

അനുമോദന ചടങ്ങ് പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
പേഴുങ്കര : ഇന്റഗ്രേറ്റഡ് എജുക്കേഷൻ കൗൺസിൽ ഓഫ് ഇന്ത്യക്ക്
(IECl) കീഴിലുള്ള വിദ്യാ കൗൺസിൽ ഫോർ എജുക്കേഷനിൽ അസോസിയേറ്റ് ചെയ്തിട്ടുള്ള വിദ്യാലയങ്ങളിൽ നിന്നും എൽ.എസ്.എസ്, യു.എസ്.എസ് നേടിയ വിദ്യാർത്ഥികൾക്കുള്ള സംസ്ഥാനതല അനുമോദന ചടങ്ങ് പേഴുങ്കര മോഡൽ ഹൈസ്ക്കുളിൽ വെച്ച് നടന്നു. അനുമോദന ചടങ്ങ് പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

മോട്ടിവേഷണൽ സ്പീക്കർ സുലൈമാൻ അസ്ഹരി പാരന്റിംഗ് ക്ലാസ്സിന് നേതൃത്വം നൽകി. അലവി ഹാജി, മുഹമ്മദ് അഷ്റഫ്,
ഡി.എം. ഷെറീഫ്, എം.സുലൈമാൻ, അബ്ദുസ്സലാം മേപ്പറമ്പ്, ഷാജിദ റാഫി എന്നിവർ സംബന്ധിച്ചു. ഡോ. ബദീഉസ്സമാൻ അദ്ധ്യക്ഷത വഹിച്ചു. നജീബ്. സി. എച്ച്.
സ്വാഗതവും അനസ് പൊന്നാനി നന്ദിയും പറഞ്ഞു.





Share this News