മദ്യം കൊടുത്ത് കഴുത്തു ഞെരിച്ച് കൊന്നു; ഹോട്ടൽ മുറിയിലെ യുവതിയുടെ മരണം കൊലപാതകം

Share this News

മദ്യം കൊടുത്ത് കഴുത്തുഞെരിച്ച് കൊന്നു; ഹോട്ടൽ മുറിയിലെ യുവതിയുടെ മരണം കൊലപാതകം

തൃശ്ശൂർ: ഹോട്ടൽ മുറിയിൽ യുവാവും യുവതിയും മരിച്ച സംഭവത്തിൽ യുവതിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. ബന്ധത്തിൽനിന്ന് പിന്മാറുമോയെന്ന സംശയത്തെത്തുടർന്ന് മദ്യം കൊടുത്ത് കഴുത്തുഞെരിച്ച് യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാണെന്ന് പോലീസ് പറഞ്ഞു.

പാലക്കാട് മേലാർകോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടിൽ ഗിരിദാസും (39) തൃശ്ശൂർ കല്ലൂർ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടിൽ രസ്മയും (31) ആണ് തൃശ്ശൂരിലെ ഹോട്ടൽ മുറിയിൽ ബുധനാഴ്ച രാത്രി മരിച്ചത്.
വിവാഹമോചിതയായ രസ്മയുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്. കോവിഡ് കാലത്ത് വീട്ടിൽ സ്ഥിരമായി വരാറുള്ള ഗിരിദാസുമായി രസ്മ അടുപ്പമായി. ഇവരെ വിവാഹം കഴിപ്പിക്കാൻ ഇരുവരുടെയും വീട്ടുകാർ തീരുമാനിച്ചിരുന്നതായി പറയുന്നു. കൊല്ലത്തെ ബാറിൽ ജീവനക്കാരനായ ഗിരിദാസ് അവിവാഹിതനാണ്.

രസ്മയ്ക്ക് ആറ് വയസ്സുള്ള കുട്ടിയുണ്ട്. അമ്മയുടെ സഹോദരിയുടെ വീട്ടിൽ പോകാനെന്ന് പറഞ്ഞാണ് രസ്മ വീടുവിട്ടിറങ്ങിയത്. കഴിഞ്ഞ 16-ന് മുറിയെടുത്ത ഇരുവരും പുറത്ത് പോയിരുന്നു. ബുധനാഴ്ച തിരിച്ചെത്തി.
പിന്നീട് മുറിയുടെ വാതിൽ തുറക്കാത്തതിനെത്തുടർന്ന് ഹോട്ടൽ അധികൃതർ ഈസ്റ്റ് പോലീസിൽ അറിയിക്കുകയായിരുന്നു. മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് ഗിരിദാസിനെ കണ്ടെത്തിയത്. രസ്മ കട്ടിലിൽ മരിച്ചനിലയിലായിരുന്നു.

VADAKKENCHERY UPDATION പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് click ചെയ്യുക

https://chat.whatsapp.com/HTU5rPnaMWG9YncrKipPRr


Share this News
error: Content is protected !!