
നീലിപ്പാറയിൽ പ്രതിഷേധം ; ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സർവ്വീസ് റോഡ് പണികൾ തുടങ്ങാത്തതിൽ
വടക്കഞ്ചേരി – വാണിയംപാറ ദേശീയപാതയിൽ ഭാഗികമായി മാത്രം സർവീസ് റോഡ് നിർമിക്കാനുള്ള കരാർ കമ്പനിയുടെ നീക്കത്തിനെതിരെ പ്രതിഷേധം തുടർന്ന് നാട്ടുകാർ. രണ്ടു വിദ്യാർഥികൾ കാറിടിച്ച് മരിക്കാനിടയായ പന്തലാംപാടത്ത് ഇന്നലെ ജനകീയ കൂട്ടായ്മയുടെ നേത്യത്വത്തിലായിരന്നു പ്രതിഷേധം. കൂട്ടായ്‌മ കൺവീനർ ഐവി , ചെയർമാൻ എൻ.സി. രാഹുൽ, പന്തലാംപാടം മേരിമാതാ സ്‌കൂൾ അധ്യാപകരായ ഫാ. ക്രിസ്റ്റോ കാരക്കാട്ട് , കൂട്ടായ്‌മയുടെ മറ്റു ഭാരവാഹികളായ ലിമോ ഇരട്ടിയാനിക്കൽ, ജെ.പി.എസ്. സജി, സി.എം. രാ ജൻ, ടി.സി. ഷാജി തുടങ്ങിയവർ പ്രതിഷേധങ്ങളിൽ പങ്കെടുത്തു
സ്കൂളിനു മുന്നിലൂടെയുള്ള സർവീസ് റോഡ് നിർമിക്കാൻ കരാർകമ്പനി കാട്ടുന്ന വിമുഖതയാണ് നാട്ടുകാരെ പ്രകോപിപ്പിക്കുന്നത്. ആറുവരിപാത നിർ മാണം പൂർത്തിയായെന്ന് കാണിച്ച് പന്നിയങ്കരയിൽ ടോൾ തുടങ്ങി മൂന്ന് വർഷത്തോളമാ കുമ്പോഴും പാതവികസനത്തിൻ്റെ ഭാഗമായുള്ള സർവീസ് റോഡ് നിർമാണം ഇനിയും ആരംഭിക്കാതെ കരാർ കുമ്പനി ഇപ്പോഴും തൊടുന്യായങ്ങൾ നിരത്തി ജനങ്ങളെ കുരുതികൊടുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് ജനകീയ കൂട്ടായ്‌മ ഭാരവാഹികൾ പറഞ്ഞു. അമ്പത് മീറ്ററിലും നൂറ് മീറ്റർ ദൂരത്തിലും തുണ്ടുക ളായാണ് പലയിടത്തും സർവീ റോഡ് നിർമിച്ചിട്ടുള്ളത്. ഇതു മൂലം സർവീസ് റോഡിന്റെ പ്ര യോജനം ലഭിക്കുന്നില്ല. സർവീസ് റോഡുകൾ കൂട്ടിമുട്ടിച്ച് ദേശീയപാതയിലേക്ക് കയറാതെ ഒരു പേടികൂടാതെ സ്‌കൂൾ കുട്ടികൾക്കും തദ്ദേശവാസികൾക്കും യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം. ഇനിയും ഒരു ദുരന്തത്തിന് കാത്തു നിൽക്കാതെ പാതനിർമാണത്തിലെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം മേരിഗിരി ഉൾപ്പെടെയുള്ള സ്ഥലത്ത് നിലവിലുള്ള താത്കാലിക യുടേൺ അടച്ചാൽ പിന്നെ കിലോമീറ്ററുകൾ ഏറെ താണ്ടി വാണിയംപാറയി ലോ പന്നിയങ്കരയിലോ എത്തി വേണം ആളുകൾക്ക് പാതയുടെ മറുഭാഗത്തേക്ക് കടക്കാൻ.ഇന്നലെ ഉച്ചക്ക് പന്തലാംപാടം ഫുട്‌ഓവർ ബ്രിഡ്‌ജിനു സമീപം രണ്ട് അപ കടങ്ങളുണ്ടായത്. കഴിഞ്ഞ ദിവസം കാറിടിച്ച് കുട്ടികൾ മരിച്ച സ്ഥലത്തിനടുത്താണ് അപകടങ്ങൾ തുടരുന്നത്. കാറിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റതിനു പിന്നാലെ ടിപ്പറും കാറും ഇടിച്ചാണ് രണ്ടാമത്തെ അപകടം ഉണ്ടായത്. ജനപ്രതിനിധികൾ ഇടപെട്ട് 250 മീറ്റർ സർവ്വീസ് റോഡ് പണിയുന്നതിൽ വ്യക്കത വരുത്തണം എന്നാണ് ജനകീയ കൂട്ടായ്മയുടെ ആവശ്യം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FVTPfw1ymytDHezSaqnZYw

