Share this News

കൊക്കർണിയിൽപ്പെട്ട് രണ്ടാം ക്ലാസുകാരൻ മരിച്ചു
റിപ്പോർട്ട് : ബെന്നി വർഗ്ഗീസ്
തോണിപ്പാടം നെല്ലിപ്പാടത്ത് ജിനോസിൻ്റെ മകൻ അത്തിപ്പൊറ്റ കെ.എം.എൽ.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥി ബിലാൽ (ഏഴ്) ആണ് മരിച്ചത്.വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. മലമ്പുഴ കനാലിൻ്റെ താഴെയുള്ള കൊക്കർണിയിൽപ്പെട്ടാണ് വിദ്യാർത്ഥി മരിച്ചത്.കൊക്കർണിയുടെ മുകൾ ഭാഗത്തെ കനാൽ റോഡിൽ കുട്ടിയുടെ സൈക്കിൾ കാണാനിടയായതിനെ തുടർന്ന് നാട്ടുകാരായ മുത്തലി, ഷംസു എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലാണ് കുട്ടിയെ കണ്ടെത്തിയത്. ആലത്തൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ.ഉമ്മ: ആബിദ (അണക്കപ്പാറ മർകസ് അക്കാദമി, പാചക തൊഴിലാളിയാണ്).
വാർത്തകൾ ലഭിക്കുന്നതിന് Join ചെയ്യുക
https://chat.whatsapp.com/FVTPfw1ymytDHezSaqnZYw

Share this News