ജൈവവൈവിധ്യ ദിനത്തില്‍ കിളികള്‍ക്ക വനം ഒരുക്കി കരിമ്പുഴ ഗ്രാമപഞ്ചായത്ത്
ജൈവവൈവിധ്യ ദിനത്തില്‍ കിളികള്‍ക്കായൊരു വനം ഒരുക്കി കരിമ്പുഴ ഗ്രാമപഞ്ചായത്ത്. അടക്കാപുത്തൂര്‍ സംസ്‌കൃതിയുടേയും പാലക്കാട് ജൈവ വൈവിധ്യ ബോര്‍ഡിന്റേയും സംയുക്താഭിമുഖ്യത്തില്‍ എലമ്പുലാശ്ശേരി കരുണാകര എ.യു.പി. സ്‌കൂളിലാണ് ജൈവ വൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി കിളികള്‍ക്കായി ഒരു വനമൊരുക്കിയത്. കിളികളും മൃഗങ്ങളും വൃക്ഷങ്ങളുമൊക്കെ ഈ ഭൂമിയുടെ അവകാശികളെന്ന യാഥാര്‍ത്ഥ്യം വിദ്യാര്‍ത്ഥികളിലെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് വിദ്യാലയത്തില്‍ ഈ പദ്ധതി നടപ്പിലാക്കിയതെന്ന് കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ കുന്നത്ത് പറഞ്ഞു. കിളികള്‍ക്ക് ഭക്ഷ്യയോഗ്യമായ പഴവര്‍ഗ്ഗങ്ങളുടെ തൈകള്‍ പദ്ധതിയുടെ ഭാഗമായി നട്ടു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ കുന്നത്ത് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.രജിത അധ്യക്ഷയായി. ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോഡിനേറ്റര്‍ എം.ബാബു ബോണ വെന്‍ച്വര്‍ മുഖ്യ പ്രഭാഷണം നടത്തി. പി. ഹരിഗോവിന്ദന്‍ മാസ്റ്റര്‍, പഞ്ചായത്ത് അംഗങ്ങളായ കെ.കെ. ഷൗക്കത്തലി, ഇ. പി. ബഷീര്‍, കെ.വിജിത, സംസ്‌കൃതി പ്രവര്‍ത്തകരായ രാജേഷ് അടക്കാപുത്തുര്‍, എം.പി പ്രകാശ് ബാബു, യു.സി വാസുദേവന്‍, കെ.രാജന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾക്ക് താഴെ click ചെയ്യുക
https://chat.whatsapp.com/Gpnq63oLnCgHZgCBh42aq9