Share this News
നെന്മാറ സെൻറർ ഫോർ ലൈഫ് സ്കിൽസ് ലേണിങ്ങിന്റെയും നെന്മാറ വനം ഡിവിഷന്റെയും, കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിൻ്റെയും നേതൃത്വത്തിൽ പ്ലാസ്റ്റിക് വിമുക്ത നെല്ലിയാമ്പതി ക്യാമ്പയിന്റെ ഭാഗമായി പുലയംപാറ ,കൈകാട്ടി നൂറടി, ആനമട ഭാഗങ്ങളിലായി പ്ലാസ്റ്റിക് പരിപാടി സംഘടിപ്പിച്ചു നെല്ലിയാമ്പതി മിന്നാമ്പാറ,കാരിച്ചൂരി, മാട്ടുമല എന്നീ ഭാഗങ്ങളിൽ 15 കിലോമീറ്റർ കാട്ടിനകത്ത് വിനോദസഞ്ചാര യാത്രാ മേഖലയിലെ പ്ലാസ്റ്റിക്കുകളാണ് കാടോര പ്രദേശങ്ങളിൽ നിർമ്മാർജ്ജനം ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനം നെല്ലിയാമ്പതി ഡെപ്യൂട്ടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ എസ്. ജയേന്ദ്രൻ നിർവ്വഹിച്ചു. സി.എൽ.എസ്.എൽ ഡയറക്ടർ അശോക് നെന്മാറ അധ്യക്ഷനായിരുന്നു. ഫോറസ്റ്റ് ഓഫീസർ പ്രമോദ് മുഖ്യാതിഥിയായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/KaxkVnGzO807Ji
Share this News