പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും ,വടക്കഞ്ചേരി പോലീസും നടത്തിയ പരിശോധനയിൽ വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസക്ക് സമീപം വെച്ച് 13.717 ഗ്രാം MDMA പിടി കൂടിയ കേസിൻ്റെ അന്വേഷണത്തിൽ കേസിലെ മുഖ്യ സൂത്രധാരൻ വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം സ്വദേശി അഭിനവ് ( 21) നെ വടക്കഞ്ചേരി പോലീസും ജില്ലാ പോലീസ് ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. പാലക്കാട്, വടക്കഞ്ചേരി, മുടപ്പല്ലൂർ , കിഴക്കഞ്ചരി, മംഗലംഡാം, കണ്ണമ്പ്ര പ്രദേശങ്ങളിൽ യുവാക്കൾക്കിടയിൽ മാരക മയക്കുമരുന്ന് വില്പന നടത്തുന്നയാളാണ് അഭിനവ്. അഭിനവിന് മുൻപും വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലും, പാലക്കാട് എക്സൈസ് റേഞ്ച് ഓഫീസിലും മയക്കുമരുന്ന് കേസുണ്ട്. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷവും പ്രതി ലഹരി വിൽപ്പന തുടരുകയായിരുന്നു . പെൺകുട്ടികളെയുൾപ്പെടെ പ്രതി അഭിനവ് ലഹരികടത്തിന് ഉപയോഗിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. അഭിനവിൻ്റെ സുഹൃത്തും മയക്കുമരുന്ന് വിൽപ്പനക്കാരനുമായ വടക്കഞ്ചേരി സ്വദേശി സച്ചിൻ (22) നെ 13.717 ഗ്രാം MDMA യുമായി പന്നിയങ്കരയിൽ കഴിഞ്ഞ ആഴ്ച പിടികൂടിയത്.
കുറച്ചു ദിവസങ്ങളായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ. പ്രതികൾ ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ
നിർദ്ദേശപ്രകാരം ആലത്തൂർ ഡി.വൈ.എസ്.പി മുരളീധരൻ എൻ, പാലക്കാട്
നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേത്യത്വത്തിൽ ഇൻസ്പെക്ടർ കെ.പി. ബെന്നി, സബ്ബ് ഇൻസ്പെക്ടർ ജീഷ്മോൻ വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള വടക്കഞ്ചേരി പോലീസും,
ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/KaxkVnGzO807JiH65XjrDq