കണ്ണമ്പ്ര വേലയുടെ ഭാഗമായി നടന്ന വെടിക്കെട്ടിനിടെ അപകടം. പതിമൂന്നുപേർക്ക് പരുക്കേറ്റു. വേല ആലോഷങ്ങളുടെ ഭാഗമായുള്ള വെടിക്കെട്ട് നടക്കുന്നതിനിടെ ബുധനാഴ്ച രാത്രി ഒൻപത് മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. വെടിക്കെട്ടിൽ അവസാനത്തെ കൂട്ട് പൊട്ടുന്നതിനിടെ കല്ലും, മണ്ണും, മുളങ്കുറ്റിയും, കമ്പികളും തെറിച്ച് വെടിക്കെട്ട് കാണാൻ നിൽക്കുന്നവരുടെ ഇടയിലേക്ക് വീഴുകയായിരുന്നു.
അപകടത്തിൽ കണ്ണമ്പ്ര ഹസീന (26), വെമ്പല്ലൂർ മുഹമ്മദാലിജിന്ന (50), കണ്ണമ്പ്ര ഫർഷാന (19), പുതുനഗരം മുഹമ്മദ് ഷിഹാബ് (20), പൊള്ളാച്ചി രാജേഷ് (32), കാവശ്ശേരി അരുൺ (23), മണപ്പാടം ജനാർദ്ദനൻ (40), കോട്ടായി സജിത്ത് (23), കോട്ടായി ധനേഷ് (23), ആർ മംഗലം വിഷ്ണു (19), പുതുനഗരം റഹ്മാൻ (25), മഞ്ഞപ്ര അക്ഷയ് (16) അർജുൺ തുടങ്ങിയവർക്കാണ് പരിക്കേറ്റത്. മറ്റു ചിലർക്ക് കൂടി നിസ്സാര പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വടക്കഞ്ചേരി, തൃശൂർ, ആലത്തൂർ, നെന്മാറ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
പ്രാദേശിക വാർത്തകൾ whatspp ൽ ലഭിക്കുന്നതിന് click ചെയ്യുക
https://chat.whatsapp.com/CVS3fLZ8TAJ3bjb8rY7aLO