ആലത്തൂരിൽ ഉണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു.
ആലത്തൂർ കുനിശ്ശേരി-തൃപ്പാളൂർ പാതയിലെ നരിപ്പൊറ്റയിൽ ബൈക്കുകൾ കൂട്ടി ഇടിച്ചുണ്ടായി അപകടത്തിൽ യുവാവ് മരിച്ചു. കുനിശ്ശേരി കൂട്ടാല ചെമ്പൻപുള്ളി വീട്ടിൽ അപ്പുക്കുട്ടന്റെ മകൻ അനുക്കുട്ടനാണ് (29) മരിച്ചത്. ബുധനാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം.അനുക്കുട്ടനും സുഹൃത്ത് വാസുദേവനും ബൈക്കിൽ പ്രധാന പാതയിലേക്ക് പ്രവേശിക്കുമ്പോൾ ആലത്തൂർ ഭാഗത്തുനിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അനുക്കുട്ടനെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.വാസുദേവനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തങ്കയാണ് അനുക്കുട്ടന്റെ അമ്മ. ഭാര്യ: ചിഞ്ചു. മക്കൾ: അവനീത് (ഏഴ് വയസ്സ്), അവനീഷ് (ആറുമാസം). സഹോദരങ്ങൾ: ചന്ദ്രിക, സൗമ്യ, അക്ഷര. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
പ്രാദേശിക വർത്തകൾ what’s app ൽ ലഭിക്കുന്നതിന്
https://chat.whatsapp.com/CVS3fLZ8TAJ3bjb8rY7aLO

