

പീച്ചി വനാതിർത്തിയില്‍ കാടുമൂടിയ സോളാർ ഫെൻസിംഗ് പ്രവർത്തനക്ഷമമാക്കുന്ന പ്രവൃത്തികള്‍ തുടങ്ങി.
പാലക്കുഴി മുതല്‍ ഒളകര വരെയുള്ള സോളാർ ഫെൻസിംഗാണ് റിപ്പയർ ചെയ്ത് പ്രവർത്തനക്ഷമമാക്കുന്നത്. പഞ്ചായത്ത് മെംബർ പോപ്പി ജോണിന്‍റെ നേതൃത്വത്തില്‍ കിഴക്കഞ്ചേരി പഞ്ചായത്തിലെ തൊഴിലുറപ്പു തൊഴിലാളികളും കർഷകരും വനപാലകരും ചേർന്നാണ് കമ്ബികളില്‍ കയറിയിട്ടുള്ള വള്ളിപടർപ്പുകളും ചുറ്റുമുള്ള കാടും വെട്ടി നീക്കി ക്ളിയറാക്കുന്നത്.
യഥാസമയം അറ്റകുറ്റപണികള്‍ ഇല്ലാതെ പല ഭാഗത്തും സോളാർ ഫെൻസിംഗ് പ്രവർത്തിക്കുന്നില്ല. ഇതിനാല്‍ മലയോരങ്ങളില്‍ ആനയിറക്കം പതിവാണ്. ഫണ്ടില്ലാത്തതിനാല്‍ സോളാർ ഫെൻസിംഗ് തകർന്നു കിടക്കുന്ന സ്ഥലങ്ങളില്‍ ഫെൻസിംഗ് പുന:സ്ഥാപിക്കലും വനംവകുപ്പ് നടത്തുന്നില്ല. ഫണ്ടില്ലെന്ന് പറഞ്ഞ് ആനകളെ തുരത്താൻ മുന്നില്‍ നില്‍ക്കുന്ന വാച്ചർമാരെ ഒഴിവാക്കുന്ന നടപടികളും നടക്കുന്നുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/KaxkVnGzO807JiH65XjrDq
