
പന്നിയങ്കരയെ ചുവപ്പിച്ച് വടക്കഞ്ചേരി CPI (M) ഏരിയാ കമ്മറ്റിയുടെ പ്രതിഷേധം
റിപ്പോർട്ട് : രാഹുൽ വാണിയമ്പാറ
പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിവ് നടത്തുമെന്ന് ആവശ്യപ്പെട്ട് അറിയിപ്പ് നൽകിയതിനെ തുടർന്ന് രണ്ട് ദിവസമായി വിവിധ തരത്തിലുള്ള പ്രതിഷേധം നടത്തിയിരുന്നു. ടോൾ പ്ലാസ സ്ഥിതി ചെയ്യുന്ന തരൂർ മണ്ഡലത്തിലെ MLA പി.പി സുമോദ് അടക്കം നിരവധി ജനപ്രതിനിധികളും ടോൾ പിരിക്കരുത് എന്ന് താക്കീതുമായി ശക്തമായി രംഗത്ത് വന്നിരുന്നു. ടോൾ പിരിച്ചാൽ തടയാൻ എന്ന ലക്ഷ്യത്തിൽ ഇന്ന് വടക്കഞ്ചേരി C P I ( M ) ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സമരം നടത്തി സമരത്തിൻ്റെ ഉദ്ഘാടനം CPI (M) സംസ്ഥാന കമ്മറ്റി അംഗം CK രാജേന്ദ്രൻ നിർവഹിച്ചു. ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന് ടോൾ പിരിക്കുന്നത് മാറ്റി വെച്ചു. രണ്ടാഴ്ച്ചയ്ക്ക് ശേഷം ചർച്ച ഉണ്ടാവും . സമരത്തിൽ വിവിധ നേതാക്കളും ജന പ്രതിനിധികളും പങ്കെടുത്തു.CPI ( M ) സംസ്ഥാന കമ്മറ്റി അംഗം CK രാജേന്ദ്രൻ, ഏരിയ കമ്മറ്റി സെക്രട്ടറി T കണ്ണൻ ജില്ലാക്കമ്മറ്റി അംഗം KN സുകുമാരൻ മസ്റ്റർ ജില്ലാ സെക്ട്രേറ്റ് അറ്റം TM ശശി, ഏരി കമ്മറ്റി അംഗം C തംബു വിധ നേതാക്കളും ചേർന്ന് കമ്പനി അധികൃതരുമായി സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ തരൂർ MLA പി പി സുമോദും റവന്യൂ മന്ത്രി K രാജൻ്റെയും രണ്ട് കളക്ടറും ചേർന്ന് തൃശ്ശൂരിൽ വെച്ച് രണ്ടാഴ്ച്ചയ്ക്കുള്ളിൽ ചർച്ചയ്ത് പ്രശ്നം പരിഹരിക്കാം എന്ന ഉറപ്പിലാണ് സമരം നിറുത്തിയത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
