

തരിശുസ്ഥലങ്ങൾ കണ്ടെത്തി, തനതായ വൃക്ഷങ്ങൾ ഉൾപ്പെടുത്തി സ്വാഭാവിക ജൈവവൈവിധ്യ തുരു ത്തുകൾ സൃഷ്ടിച്ചെടുക്കുന്നതാ ണ് പച്ചത്തുരുത്തുകൾ. പച്ചത്തുരുത്തുകളുടെ പരിപാലനത്തിൽ വേണ്ടത്ര ശ്രദ്ധയില്ല എന്ന ആക്ഷേപം ശക്തമാണ്.വടക്കഞ്ചേരി മംഗലം പാലത്തുള്ള പച്ചത്തുരുത്ത് വാർത്തകളിൽ നിറയുമ്പോൾ മാത്രമാണ് ബന്ധപ്പെട്ടവരുടെ ശ്രദ്ധ പതിയു എന്ന സ്ഥിതിയാണ്.കഴിഞ്ഞ ആഴ്ചകളിൽ മംഗലം പാലത്തുള്ള പച്ചതുരുത്തിലെ മുളകൾ വെട്ടിയപ്പോഴാണ് ഇത് വീണ്ടും വാർത്തകളിൽ നിറഞ്ഞത്.എന്നാൽ ദിവസങ്ങൾ പിന്നിട്ടപ്പോൾ പച്ചതുരുത്തിലേക്ക് ഇറങ്ങുന്ന ഭാഗം മാലിന്യം നിറഞ്ഞ അവസ്ഥയിലാണ്.
മംഗലം പാലത്തെ മുളകൾ വെട്ടിയവരിൽനിന്ന് വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്ത് 15,000രൂപ പിഴയീടാക്കിയെങ്കിലും
തുടർ പരിപാലത്തിൽ ശ്രദ്ധ വെക്കുന്നില്ല.
ഹരിതകേരളം
മിഷന്റെ ഭാഗമായി ജില്ലയിലൊരുക്കിയ 195 പച്ചത്തുരുത്തുകളിൽ മാതൃകാപരമായി പരിപാലിക്കുന്നത് 12 എണ്ണം മാത്രം. വടക്കഞ്ചേരിയിൽ രണ്ട്, കണ്ണമ്പ്ര,കൊടുമ്പ്, മേലാർക്കോട്, പല്ലശ്ശന, നല്ലേപ്പിള്ളി, മുതുതല, മങ്കര, അകത്തേത്തറ, ഷോളയൂർ, കാഞ്ഞിരപ്പുഴ തുടങ്ങിയ ഗ്രാമപ്പഞ്ചായത്തുകളിലെ പച്ചത്തുരുത്തുകളാണ് ഹരിതകേരളം മിഷന്റെ മാതൃകാ പച്ചത്തുരുത്ത് പട്ടികയിലുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കൃ ഷിവകുപ്പ്, തൊഴിലുറപ്പ് പദ്ധതി, വനംവകുപ്പിന്റെ സാമൂഹിക വന വത്കരണ വിഭാഗം, പരിസ്ഥിതി സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പച്ചത്തുരുത്ത് സൃഷ്ടിക്കുന്നത്.

പച്ചത്തുരുത്തിന്റെ തുടർപരിപാ ലനത്തിനായി തദ്ദേശസ്ഥാപന ങ്ങൾക്ക് പ്ലാൻഫണ്ടിൽനിന്ന് തുകയനുവദിക്കാമെന്ന് സർക്കാർ ഉത്തരവുണ്ടെങ്കിലും പല ഗ്രാമപ്പഞ്ചായത്തുകളും മടിക്കയാണെന്ന് ഹരിതകേരളം മിഷൻ റിസോഴ്സ് അംഗങ്ങൾ പറയുന്നു. പദ്ധതിതുടങ്ങിയ 2018-ൽ തൊഴിലുറപ്പ് പദ്ധതിയിൽ മൂന്നുവർഷം പച്ചത്തുരുത്ത് പരി പാലിക്കാമെന്ന് വ്യവസ്ഥയു ണ്ടായിരുന്നു. ഇത് പരമാവധി
രണ്ടുവർഷമായി ചുരുക്കിയതും പച്ചത്തുരുത്ത് പരിപാലനത്തി ന് തിരിച്ചടിയായി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/KaxkVnGzO807JiH65XjrDq
