

കാട്ടാന ഭീതി ഒഴിയാതെ നെന്മാറ കണ്ണോട്..
നെന്മാറ പഞ്ചായത്തിലെ കണ്ണോട് പ്രദേശത്ത് വീട്ടുവളപ്പുകളിൽ കാട്ടാനയിറങ്ങി കൃഷിനാശം വരുത്തി. കഴിഞ്ഞദിവസം രാത്രിയാണ് തെങ്ങ്, വാഴ, സൗരോർജ വേലി എന്നിവ വ്യാപകമായി നാശം വരുത്തിയത്. കണ്ണോട് പിഷാരത്ത് ആർ. പി. പ്രസാദിന്റെ 8 തെങ്ങ് 18 വാഴകൾ സൗരോർജ വേലിയുടെ കാലുകൾ കമ്പികൾ തുടങ്ങി വ്യാപക നാശമാണ് ഉണ്ടാക്കിയിരിക്കുന്നത്. വീടിന് 10 മീറ്റർ അടുത്തുള്ള വാഴകൾ വരെ നശിപ്പിച്ചിട്ടുണ്ട്. സമീപ കർഷകരായ ഗോപാലകൃഷ്ണൻ മച്ചത്ത്, പുളിക്കൽ ഉഷ സേതു, മച്ചത്ത് മോഹനൻ എന്നിവരുടെ കൃഷിയിടങ്ങളിലും കാട്ടാന ചവിട്ടി നടന്ന് നാശം വരുത്തി. രാവിലെയാണ് കൃഷിയിടത്തിൽ കാട്ടാന ഇറങ്ങി നാശം വരുത്തിയത് വീട്ടുകാരും പ്രദേശവാസികളും അറിയുന്നത്.
നെന്മാറ പഞ്ചായത്തിലെ കാർഷിക ജനവാസ മേഖലയിൽ തുടർച്ചയായി കാട്ടാന ഇറങ്ങി നാശം വരുത്തുന്നതിൽ പ്രദേശവാസികളുടെ ഭീതി അകറ്റുന്നതിനും പ്രതിരോധ നടപടികൾ ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച രണ്ടുമണിക്ക് നെന്മാറ പഞ്ചായത്ത് ഓഫീസിൽ വനം, പഞ്ചായത്ത്, ജനപ്രതിനിധികൾ, കർഷകപ്രതിനിധികൾ തുടങ്ങി പ്രദേശവാസികളുടെ യോഗം വനം വകുപ്പിന്റെ നേതൃത്വത്തിൽ വിളിച്ചു കൂട്ടിയിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/KaxkVnGzO807JiH65XjrDq
