കൊയിലാണ്ടിയിൽ പുഴയിൽ നവജാത ശിശുവിൻ്റെ മൃതദേഹം; കണ്ടെത്തിയത് മീൻ പിടിക്കാൻ പോയവർ

Share this News

കൊയിലാണ്ടിയിൽ പുഴയിൽ നവജാത ശിശുവിൻ്റെ മൃതദേഹം; കണ്ടെത്തിയത് മീൻ പിടിക്കാൻ പോയവർ

നവജാത ശിശുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി നെല്യാടി കളത്തിൻ കടവിലാണ് സംഭവം. ഇന്ന് പുലർച്ചെ 1-30 ഓടെ മീൻ പിടിക്കാൻ പോയവരാണ് മൃതദേഹം കണ്ടെത്തിയത്. പൊക്കിൾകൊടി മുറിച്ചു മാറ്റാത്ത നിലയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞ് ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി. പിന്നീട് പുഴയിൽ നിന്ന് കരക്കെടുത്ത മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുഴയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/KaxkVnGzO807JiH65XjrDq


Share this News
error: Content is protected !!