കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ കൂട്ടത്തോടെ നിര്‍ത്തി;മംഗലം-ഗോവിന്ദാപുരം പാതയില്‍ യാത്ര ദുരിതം, 20 സര്‍വീസുകളുണ്ടായിരുന്നത് 8 ആയി കുറഞ്ഞു

Share this News

കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ കൂട്ടത്തോടെ നിര്‍ത്തി;
മംഗലം-ഗോവിന്ദാപുരം പാതയില്‍ യാത്ര ദുരിതം
20 സര്‍വീസുകളുണ്ടായിരുന്നത് 8 ആയി കുറഞ്ഞു

സ്വകാര്യ ബസ്സുകള്‍ ലാഭം കൊയ്യുന്ന റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി.ബസ്സുകള്‍ സര്‍വീസ്സുകള്‍ വെട്ടിക്കുറച്ചും, നിര്‍ത്തലാക്കിയും അധികൃതര്‍. വടക്കഞ്ചേരി കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നുള്ള നാല് കെ.എസ്.ആര്‍.ടി.സി. ബസ്സുകളാണ് നിലവില്‍ സര്‍വീസ് വെട്ടിക്കുറച്ചത്. തുടക്കത്തില്‍ 20 ബസ്സുകള്‍ ഓടിയിരുന്ന മംഗലം ഗോവിന്ദാപുരം പാതയിലാണ് ഇപ്പോള്‍ ബസ്സുകള്‍ വെട്ടിക്കുറച്ച് എട്ടെണ്ണമാക്കിയത്.
തൃശൂര്‍-ഗോവിന്ദാപുരം പാതയില്‍ 70 ലധികം സ്വകാര്യ ബസ്സുകളാണ് നിലവില്‍ ലാഭകരമായി സര്‍വീസ് നടത്തുന്നത്. അന്തര്‍ സംസ്ഥാന പാതയായി ഈ റൂട്ടില്‍ തൃശൂര്‍ ഡിപ്പോയില്‍ നിന്നുള്‍പ്പെടെ പൊള്ളാച്ചിയിലേക്കും പഴനിയിലേക്കും സര്‍വീസ് നടത്തുന്നതിനിടെയിലാണ് ഓടിക്കെണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിയത്.
ദിവസവും കാലത്ത് ഗോവിന്ദാപുരത്തേക്ക് സര്‍വീസ് നടത്തിയിരുന്ന നാല് ബസ്സുകള്‍ തിരിച്ച് തൃശൂരിലേക്ക് സര്‍വീസ് നടത്തിയാല്‍ പിന്നെ ഇടസമയത്തുള്ള രണ്ടു സര്‍വീസുകളാണ് നിലവില്‍ റദ്ദ് ചെയ്തത്. ഇതോടെ പകല്‍ സമയത്ത് തൃശൂര്‍ ഗോവിന്ദാപുരം പാതയില്‍ യാത്ര ദുരിതം തുടങ്ങി. പരീക്ഷയുള്‍പ്പെടെ തുടങ്ങിയതിനാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് യാത്ര ദുരിതമായി.
തുടക്കത്തില്‍ മികച്ച വരുമാനം ലഭിച്ചിരുന്നതും ലാഭകരമായി സര്‍വീസ് നടത്തിയിരുന്ന റൂട്ടുകളായിരുന്ന മംഗലം-ഗോവിന്ദാപുരം പാതയിലെ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍. പലപ്പോഴായി സ്വകാര്യ ബസ്സുകാരുടെ സമ്മര്‍ദത്തിന് വഴങ്ങിയും സമയക്രമീകരണത്തിലെ അപാകതയും മൂലം ചില സര്‍വീസുകള്‍ നഷ്ടത്തിലേക്ക് നീങ്ങി. ഇതിന്റെ പേരില്‍ തുടക്കത്തില്‍ എട്ട് സര്‍വീസുകള്‍ നിര്‍ത്തി 12 എണ്ണമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. പിന്നീട് പലപ്പോഴായി നാല് സര്‍വീസുകള്‍ കൂടി നിര്‍ത്തിയതോടെ നിലവില്‍ എട്ടു സര്‍വീസുകള്‍ മാത്രമാണ് ഈ റൂട്ടിലോടുന്നത്. ഇതില്‍ നാല് ബസ്സുകളുടെ ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തതോടെ വടക്കഞ്ചേരി ഡിപ്പോയുടെ നിലനില്‍പ്പുതന്നെ ഭീഷണിയിലായെന്ന് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ പറയുന്നു. എന്നാല്‍ വരുമാനം കുറഞ്ഞതുമൂലമാണ് ബസ്സിന്റെ സര്‍വീസുകളുടെ എണ്ണം കുറച്ചതെന്നാണ് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പറയുന്നത്.

വടക്കഞ്ചേരി ഡിപ്പോയില്‍ നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി.ബസ്സുകള്‍.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFQy1QkySaJCSE4eJW98IY

Share this News
error: Content is protected !!