മൂലങ്കോട് ഷോർട്ട് സർക്യൂട്ട് മൂലം വീട്ടുപകരണങ്ങൾ കത്തി നശിച്ചു; ഫയർഫോഴ്സ് എത്തി തീ അണച്ചു

Share this News

മൂലങ്കോട് ഷോർട്ട് സർക്യൂട്ട് മൂലം വീട്ടുപകരണങ്ങൾ കത്തി നശിച്ചു; ഫയർഫോഴ്സ് എത്തി തീ അണച്ചു

കിഴക്കഞ്ചേരി മൂലംകോട് അറക്കൽ  ജോബിയുടെ വീടിന്റെ ഹാളിൽ തടിയിൽ നിർമ്മിച്ച വലിയ രൂപ സ്റ്റാൻഡ് കബോർഡിൽ സ്ഥാപിച്ച ഇലക്ട്രിക് വെളിച്ചത്തിൽ നിന്നും ഷോർട്ട് സർക്യൂട്ട് മൂലം തീ പിടിച്ചു. ഹാളിനുള്ളിലെ ഇലക്ട്രിക് സ്വിച്ച് ബോർഡുകൾ, വയറിങ്ങുകൾ ഫാൻ മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ കത്തി നശിക്കുകയും ഹാളിലെ ചുമരുകൾ സീലിംഗ് എന്നിവയ്ക്ക്  വിള്ളലുകൾ ഉണ്ടായി. വടക്കഞ്ചേരി അഗ്നിരക്ഷാ നിലയത്തിൽ നിന്നും രണ്ട് യൂണിറ്റ് ഫയർ എൻജിൻ എത്തി  SFRO അൻഷാർ സാദത്ത്,FRO നിധീഷ് N,സന്ദീപ് C,രാജേഷ് PM, FRO(D)നിഖിൽ,HG അജീഷ്, നിഷാഹ് എന്നിവരുടെ നേതൃത്വത്തിൽ തീ അണച്ചു. ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

Share this News
error: Content is protected !!