വടക്കഞ്ചേരി തേനിടുക്ക് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സുവർണ്ണ ജൂബിലി നിറവിൽ പ്രധാന പെരുന്നാൾ ആഘോഷിച്ചു.

Share this News


50 വർഷം പൂർത്തിയായ  സുവർണ്ണ ദിനങ്ങളിൽ ആണ് പ്രധാന പെരുന്നാൾ  ആഘോഷിച്ചത്.
തൃശ്ശൂർ ഭദ്രാസന മെത്രാപൊലീത്ത ഡോക്ടർ കുര്യാക്കോസ് മോർ ക്ലമീസ് തിരുമേനിയുടെ പ്രധാന കാർമികതത്തിലാണ് ചടങ്ങുകൾ നടന്നത്.  ജനുവരി 1 ബുധനാഴ്ച വൈകിട്ട് 5ന് ബാൻഡ് മേളം, വൈകിട്ട് 6ന്  വൈകിട്ട് സന്ധ്യാ പ്രാർത്ഥന, തുടർന്ന് തിരുമേനിയുടെ പ്രസംഗം, രാത്രി 7.30ന് 80 കഴിഞ്ഞവരെ ആദരിക്കൽ, തുടർന്ന് വടക്കഞ്ചേരി കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, ആശിർവാദം, അത്താഴ വിരുന്ന് എന്നിവ ഉണ്ടായിരുന്നു.  വ്യാഴാഴ്ച കാലത്ത് പ്രഭാത പ്രാർത്ഥന, തുടർന്ന് 8:30ന് വിശുദ്ധ മൂന്നിന്മേൽ കുർബാന, പ്രസംഗം, ആദരിക്കൽ, പ്രദക്ഷിണം, ആശിർവാദം, നേർച്ച സദ്യ എന്നിവയോടെയാണ് പെരുന്നാളിന് കൊടിയിറങ്ങിയത്. ഇടവക വികാരി ഫാദർ ജേക്കബ്ബ് കക്കാട്ടിൽ
ട്രസ്റ്റി  സതീഷ് ചാക്കോ ആത്തുങ്ങൽ, സെക്രട്ടറി കെ ജെ വർഗീസ് കണ്ടനാലിൽ തുടങ്ങിയവർ നേതൃത്വം നൽകി.വികാരി മാരായ റവ. ഫാദർ എബ്രഹാം ചക്കാലക്കൽ കോർ എപിസ്കോപ്പ, റവ. ഫാദർ ഏലിയാസ് കീരിമോളയിൽ, റവ. ഫാദർ എൽദോപോൾ ചേരാടിയിൽ, ഇടവക വികാരി റവ. ഫാദർ ജേക്കബ്ബ് കക്കാട്ടിൽ, പ്രധാന ശുശ്രൂഷകൻ ഞെളിയൻ പറമ്പിൽ പത്രോസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/HFQy1QkySaJCSE4eJW98IY


Share this News
error: Content is protected !!