തരൂർ നിയോജകമണ്ഡലം കാർഷിക പഠന ക്ലാസ് ആലത്തൂർ എം.പി  കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

Share this News

തരൂർ നിയോജകമണ്ഡലത്തിലെ സമഗ്ര കാർഷിക വികസന പദ്ധതിയായ സമൃദ്ധിയിലൂടെ മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലെയും കർഷകർക്ക് നെല്ല്, തെങ്ങ് ,പച്ചക്കറി എന്നീ നൂതന കൃഷി രീതികളെ കുറിച്ചും മണ്ണിൻ്റെ ഗുണനിലവാരത്തെക്കുറിച്ചും  തരൂർ എം.എൽ.എ. പി പി സുമോദിന്റെ
സമൃദ്ധി പദ്ധതിയിലൂടെ കാർഷിക വടക്കഞ്ചേരി ഇഎംഎസ് സ്മാരക കമ്മ്യൂണിറ്റി ഹാളിൽ വച്ച് പഠന ക്ലാസ് നൽകി  പഠന ക്ലാസിന്റെ ഉദ്ഘാടനം ആലത്തൂർ എം.പി  കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.പി സുമോദ് എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ നെൽ കൃഷിയെ കുറിച്ചുള്ള വിശദമായ ക്ലാസ്സ് പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസർ  തുളസിയും , പച്ചക്കറി, തെങ്ങ് കൃഷിയെ കുറിച്ചുള്ള വിശദമായ ക്ലാസ്സ് പഴയന്നൂർ കൃഷി അസ്സിറ്റൻ്റ് ഡയറക്ടർ  ജോസഫ് ജോണും നൽകി ചടങ്ങിൽ കുഴൽമന്ദം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ജൂലി ജോർജ് സ്വാഗതവും ആലത്തൂർ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ  വിനേഷ് നന്ദിയും രേഖപ്പെടുത്തി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol


Share this News
error: Content is protected !!