തിരുവറ റോഡിൽഇറിഗേഷൻ കനാൽ കൈയേറി പാലം നിർമാണം നടക്കുന്നതായി പരാതി

Share this News

വടക്കഞ്ചേരി;
കിഴക്കൻഞ്ചേരി തിരുവറ റോഡിൽ
ഇറിഗേഷൻ കനാൽ കൈയേറി പാലം നിർമാണം നടക്കുന്നതായി പരാതി.

ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്വാകര്യ വ്യക്തിയുടെ
കൃഷിഭൂമി നികത്തി വീട് വെക്കുവാൻ എന്ന വ്യാജേനയുള്ള ഇറിഗേഷൻ കനാൽ കൈയേറ്റത്തിനെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് എ ഐ റ്റി യു സി ആലത്തൂർ മണ്ഡലം സെക്രട്ടറി എ വി അബ്ബാസ് ആവിശ്യപ്പെട്ടു.

ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട കൃഷിഭൂമിയിലാണ് വീട് നിർമ്മാണത്തിന് പെർമിറ്റും എടുക്കാതെയുള്ള ഈ അനധികൃത നിർമ്മാണമെന്ന് എ വി അബ്ബാസ് ആരോപിച്ചു.

യാതൊരു മാനദണ്ഡവും പാലിക്കാതെ അനതികൃതമായി കനാൽ കൈയേറി പാലം നിർമാണം ഉൾപ്പെടെ വടക്കഞ്ചേരി ഗ്രാമ പഞ്ചായത്തിലെ
കിഴക്കൻഞ്ചേരി ഒന്ന് വില്ലേജ്,
കൃഷിഭവൻ അതിർത്തികളിൽ ഇതുപോലെ വ്യാപക ക്രമകേടുകൾ നടക്കുമ്പോൾ ബന്ധപ്പെട്ട അധികാരികൾ മൗനം പാലിക്കുകയാണ്.
ഈ വിഷയത്തിൽ യുദ്ധകാലടി സ്ഥാനത്തിൽ തീരുമാനം എടുക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറക്കണമെന്നും അല്ലാത്ത പക്ഷം എ ഐ റ്റി യു സി തൊഴിലാളി കർഷക സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും എ ഐ റ്റി യു സി ആലത്തൂർ മണ്ഡലം സെക്രട്ടറി എ വി അബ്ബാസ് പറഞ്ഞു.

തിരുവറ റോഡിൽ
ഇറിഗേഷൻ കനാൽ കൈയേറി പാലം നിർമാണം നടക്കുന്നു.
.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol


Share this News
error: Content is protected !!