പറളിയിൽ വെച്ച് ഉണ്ടായ ബൈക്കപകടത്തിൽ റെയിൽവേ ജീവനക്കാരനായ ഇളവംപാടം സ്വദേശി സുനിൽകുമാർ മരിച്ചു

Share this News



പാലക്കാട് പറളിയിൽ വെച്ച്  ബൈക്കും കാറും കൂട്ടിയിടിച്ച് റെയിൽവേ ജീവനക്കാരൻ മരിച്ചു.കോയമ്പത്തൂരിൽ ഇന്ത്യൻ റെയിൽവേയിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാരനായ കിഴക്കഞ്ചേരി ഇളവം പാടം മണ്ണടി സുനിൽകുമാർ (37) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 5.30 ന് പറളിചന്തപ്പുരയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്.സുനിൽകുമാർ സഞ്ചരിച്ച ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പകൽ 1.30 ഓടു കൂടി മരിച്ചു.ഭാര്യ: സവിത,
അമ്മ : സുന്ദരി , അച്ഛൻ :മാണിക്യൻ, മക്കൾ: ആത്മിക,
ഇഷാനി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol


Share this News
error: Content is protected !!