വടക്കഞ്ചേരി എം.ഇ.എസ് സെൻട്രൽ സ്കൂൾ വാർഷികം ആഘോഷിച്ചു.

Share this News


എം.ഇ.എസ് സെൻട്രൽ സ്കൂൾ, വടക്കഞ്ചേരി പതിനൊന്നാം വാർഷിക ദിനാഘോഷ പരിപാടികൾ -സാരംഗ് 2025,  ഗിന്നസ്  വേൾഡ് റിക്കോർഡിന് ഉടമയായ മൃദംഗ വിദ്വാൻ  ഡോ. കുഴൽമന്ദം രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പഠനത്തോടൊപ്പം കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന കലാ കായിക  വാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആയതിൽ എം.ഇ.എസ് ചെയ്യുന്ന സേവനം സ്തുത്യർഹമാണെന്നുംഅദ്ദേഹം പറഞ്ഞു.

സ്കൂൾ സെക്രട്ടറി മാനേജ്മെന്റ് സുലൈമാൻ ചിഞ്ചുസ് സ്വാഗതവും
സ്കൂൾ  വൈസ് ചെയർമാൻ പി.എം സക്കീർ ഹുസൈൻ അധ്യക്ഷതയും വഹിച്ചു. വൈസ് പ്രിൻസിപ്പൽ  ശ്രീജ രാജശേഖരൻ റിപ്പോർട്ട് അവതരിപ്പിച്ചു. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലിസി സുരേഷ് മുഖ്യപ്രഭാഷണം നടത്തി. BMA റഹ്മാൻ വിശിഷ്ടാതിഥിയെ ആദരിച്ചു.

പഠന, കലാ, കായിക മത്സരങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെയും സ്തുത്യർഹ സേവനങ്ങൾ കാഴ്ചവെച്ച അധ്യാപകരേയും വേദിയിൽ വെച്ച് പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.

എം.ഇ.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി സി. എസ് ഉസ്മാൻ മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് വി.എസ് ഷാജഹാൻ, വാർഡ് മെമ്പർ സതീഷ് കുമാർ, സ്കൂൾ ലീഡർ മാസ്റ്റർ മുഹമ്മദ് മുഹ്സിൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അക്കാദമിക് കോഡിനേറ്റർ പ്രീത പുഷ്പരാജൻ കൃതജ്ഞത രേഖപ്പെടുത്തി.

സ്കൂൾ ജോയിന്റ് സെക്രട്ടറി പി.എ ജിയാസുദ്ദീൻ, താലൂക്ക് സെക്രട്ടറി മുഹമ്മദ് ഗനി, പ്രസിഡന്റ്‌ എ.സലീം, കോളേജ് സെക്രട്ടറി ഷാഹുൽ ഹമീദ്, മാനേജ്മെന്റ് മെമ്പർ എൻ. ഹലീൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. തുടർന്ന് വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ കലാപരിപാടികൾ നടന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol


Share this News
error: Content is protected !!