ഗ്രാമസഭ ബഹിഷ്‌ക്കരിച്ചുള്ള നാട്ടുകാരുടെ പ്രതിഷേധം ഫലം കണ്ടു കൊട്ടടിയിൽ ജലവിതരണത്തിന് കുഴൽക്കിണറായി

Share this News


വടക്കഞ്ചേരി ; ജലവിതരണത്തിനായി കൊട്ടടിയിൽ കുഴിക്കുന്ന ബോർവെൽ സാധാരണക്കാരായ ഗ്രാമവാസികളുടെ വിജയമാണ്.കുടിവെള്ളക്ഷാമം ചരിഹരിക്കാൻ വേഗത്തിലുള്ള നടപടികൾ വേണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ മുട്ടാത്ത വാതിലുകളില്ല. നിരന്തരം നിവേദനങ്ങൾ നൽകിയിട്ടും ഒരു ഗ്രാമമാകെ കുടിവെള്ളമില്ലാതെ ദുരിതത്തിലായിരുന്നു. എന്നാൽ മാസം തോറുമുള്ള ബില്ലിൽ ഒരു കുറവുമുണ്ടായിരുന്നില്ല

     ഒടുവിൽ പഞ്ചായത്ത്‌ വിളിച്ച ഗ്രാമസഭ ബഹിഷ്കരിച്ചപ്പോൾ നടപടികൾക്ക് വേഗത വന്നു. കിഴക്കൻചേരി പഞ്ചായത്തിലെ കൊടുംമ്പാല, വെള്ളികുളമ്പ്, വാൽക്കുളമ്പ്,പനംകുറ്റി,ലവണപാടം തുടങ്ങിയ പ്രദേശത്തുകാരുടെ കു ട്ടായ്‌മയാണ് ഫലം കണ്ടത് പല തവണ ബന്ധപ്പെട്ടവർക്കെല്ലാം പരാതി നൽകിയിട്ടും നടപടികളിലേക്ക് നീങ്ങാതായപ്പോഴാണ് നിസഹകരണത്തിലേക്ക് നീങ്ങിയത്.
പ്രാദേശത്ത് മാസങ്ങളായി കുടിവെള്ളം കിട്ടാക്കനിയായിരുന്നു.പിട്ടുകാരികുളമ്പിൽ നിന്നുള്ള ബോർവെല്ലിൽ നിന്നായിരുന്നു പ്രദേശത്തേക്കുള്ള ജലവിതരണം നടന്നിരുന്നത് എന്നാൽ അവിടുത്തെ ബോർവെ ല്ലിൽ വെള്ളം കുറഞ്ഞതോടെ കൂടുതൽ പ്രദേശത്തേക്കുള്ള ജലവിതരണം കഴിയാതായി. പിന്നീട് ചീരക്കുഴിയിൽ നിന്നാണ്
വെള്ളം വന്നിരുന്നത്. വെള്ളം താഴ്ന്ന പ്രദേശത്തെ കുടുംബങ്ങൾക്ക് മാത്രമായി ചുരുങ്ങി കുടിവെള്ള പ്രശ്നം ഗ്രാമ സഭയിൽ ചർച്ച ചെയ്യാം എന്നായിരുന്നു അധികൃതരുടെ നിലപാട്. എന്നാൽ കു കുടിവെള്ളം എത്തിച്ചിട്ട് മതി ഗ്രാമസഭ എന്ന നിലപാടിൽ പ്രദേശവാസികളും ഉറച്ചുനിന്നു. തുടർന്ന് പത്താം വാർഡ് കൊട്ടടിയിൽ കഴിഞ്ഞ ദിവസം ബോർവെൽ കുഴിച്ചു. 240 അടിയിൽ തന്നെ യഥേഷടം വെള്ളം ലഭിച്ചു കറൻ്റ് കണക്ഷനും മോട്ടോർ പുരയുമെല്ലാം ഒരുക്കി ജലവിതരണം വൈകാതെ നടത്താനാകു മെന്നാണ് വാട്ടർ അഥോറിറ്റി നാട്ടുകാർക്ക് ഉറപ്പു നൽകിയിട്ടുള്ളത്.പുതിയ ബോർവെല്ലിൽ നി ന്നുള്ള വെള്ളം ഇരുന്നൂറിലേ കുടുംബങ്ങൾക്ക് പ്രയോജനപ്പെടും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol


Share this News
error: Content is protected !!