യാത്രാ ദുരിതങ്ങൾക്ക് താൽക്കാലിക ആശ്വാസം ; മംഗലംപാലം ജംഗ്ഷനില്‍ റോഡ് അറ്റകുറ്റപ്പണി തുടങ്ങി

Share this News



    

വടക്കഞ്ചേരി  ; യാത്രാ ദുരിതങ്ങൾക്ക് താൽക്കാലിക ആശ്വാസം.മംഗലം – ഗോവിന്ദാപുരം സംസ്ഥാന പാതക്ക് തുടക്കം കുറിക്കുന്ന മംഗലംപാലം ജംഗ്ഷനില്‍ റോഡ് അറ്റകുറ്റപണി തുടങ്ങി.ദേശീയ, സംസ്ഥാനപാതകളിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങള്‍ ജെസിബിയുടെ സഹായത്തോടെ പൂർണമായും പൊളിച്ചുനീക്കിയാണ് പണികള്‍ നടത്തുന്നത്. ടോറസ് ഉള്‍പ്പെടെ വലിയ ഭാരവാഹനങ്ങള്‍ ഇവിടെ നിർത്തി തിരിയുന്ന സ്ഥിതിയുള്ളതിനാല്‍ കൂടുതല്‍ ഉറപ്പേറിയ അറ്റകുറ്റപണികള്‍ നടത്തേണ്ടതുണ്ട്.

സമയമെടുത്ത് വർക്കുകള്‍ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു. മഴക്കാലം മുതല്‍ ഈ ഭാഗം പൂർണമായും തകർന്നു കിടക്കുകയാണ്. വലിയ കുഴികളും പൊടിയും ചെളിയുമായി മിനി പമ്പ എന്നറിയപ്പെടുന്ന സെന്‍ററില്‍ ശബരിമല തീർഥാടകർക്കും കച്ചവടക്കാർക്കും മറ്റു വാഹനയാത്രികർക്കുമെല്ലാം ഏറെ ക്ലേശകരമായിരുന്നു. യാത്ര. ശബരിമല സീസണ്‍ കഴിഞ്ഞ് തിരക്കൊഴിഞ്ഞതോടെയാണ് പണികള്‍ തുടങ്ങിയിട്ടുള്ളത്.

പാലക്കാട്ടേക്കുള്ള മുഴുവൻ ബസുകളും ഇതുവഴി പോകുന്നതിനാല്‍ വാഹനതിരക്ക് പണികള്‍ക്ക് തടസമാകുന്നുണ്ട്. പലതവണ അറ്റകുറ്റപണി നടക്കുന്ന ഇവിടെ ഈ വർക്കെങ്കിലും കുറച്ചുകാലം നിലനില്‍ക്കണെ എന്ന പ്രാർഥനയിലാണ് വാഹനയാത്രികർ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol

Share this News
error: Content is protected !!