Share this News

പാലക്കാട് കുഴൽമന്ദം ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. ദേശീയപാത ചരപ്പറമ്പിലാണ് അപകടം ഉണ്ടായത്. നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചാണ് അപകടം. അപകടത്തിൽ വേലിക്കാട് സ്വദേശി സാറാമ്മ ഫിലിപ്പ് ആണ് മരിച്ചത്. ഭർത്താവിന് ഗുരുതര പരിക്കേറ്റു. പാലക്കാട് ഭാഗത്തേക്ക് വരുന്ന കാറാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം തകർന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol
Share this News