

മലങ്കരസഭാക്കേസിൽ കണക്കെടുപ്പിന് പ്രസക്തിയില്ലെന്ന സുപ്രീം കോടതി നിലപാടിനെ സ്വാഗതം ചെയ്യുന്നു. ഇരുവിഭാഗങ്ങളുടെയും അംഗസംഖ്യ എടുക്കാൻ കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. എന്നാൽ ഈ കണക്ക് പൂർണമാകില്ലെന്നും സത്യസന്ധമായി വിവരങ്ങൾ പുറത്തുവരില്ലെന്നുമായിരിന്നു ഓർത്തഡോക്സ് സഭയുടെ നിലപാട്. സർക്കാർ എടുത്ത കണക്ക് കേസിൽ പ്രസക്തമല്ലെന്ന് ഇന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അതിനാൽ കണക്കുകൾ തിരികെ നൽകിയത് സ്വാഗതാർഹമാണെന്ന് ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവൻ ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് പ്രതികരിച്ചു. എറണാകുളം, പാലക്കാട് ജില്ലകളിലെ 6 പള്ളികളുടെ കേസ് ഹൈക്കോടതി പരിഗണിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പ്രായോഗികമായി എങ്ങനെ വിധി നടപ്പാക്കാമെന്നത് ഹൈക്കോടതി പരിശോധിക്കണമെന്നും, സുപ്രീംകോടതി വ്യക്തമാക്കി. നിലവിൽ വിധി നടത്തിപ്പ് പൂർത്തിയായ പള്ളികളിൽ സമാധാനം കൈവന്നിട്ടുണ്ടെന്ന് മലങ്കരസഭ സുപ്രീംകോടതിയെ അറിയിച്ചു. ഈ പള്ളികളിലൊന്നും നിലവിൽ പ്രശ്നങ്ങളില്ലെന്നും കോടതിയെ ബോധിപ്പിച്ചു. മലങ്കരസഭയുടെ പള്ളികൾ 1934ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്ന മുൻ ഉത്തരവുകൾ സീനിയർ അഭിഭാഷകൻ കെ കെ വേണുഗോപാൽ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol
