പാലക്കാട് ജില്ലാ മത്സ്യത്തൊഴിലാളി യൂണിയന്റെ (സിഐ ടിയു) നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

Share this News




വിവിധ ആവശ്യങ്ങളുന്നയിച്ച് പാലക്കാട് ജില്ലാ മത്സ്യത്തൊഴിലാളി യൂണിയന്റെ (സിഐ ടിയു) നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി. ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് കലക്ടറേറ്റിന് മുന്നിൽ സമാപിച്ചു. ധർണ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ സഫറുള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്റ് സുൽഫിക്കർ അലി അധ്യക്ഷനായി.
ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം എം സെയ്തുതുപ്പ, ഉണ്ണികൃഷ്‌ണൻ മമ്പാട്, സക്കീർ പട്ടാമ്പി, ജില്ലാ കമ്മിറ്റി അംഗങ്ങളായ മുജീബ് റഹ്മാൻ, ഒ എം ബാബു, സുരേഷ് മലമ്പുഴ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെകട്ടറി എ സമീർഖാൻ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം നാസർ നന്ദിയും പറഞ്ഞു. മത്സ്യഅനുബന്ധ തൊഴിലാളികളുടെ മക്കൾക്ക് ലംപ്‌സം ഗ്രാന്റിന് പകരമായി പ്രത്യേക വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുക, മത്സ്യമാർക്കറ്റുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, ക്ഷേമനിധി അംഗങ്ങൾക്ക് റിട്ടയർമെന്റ് ആനുകൂല്യം നടപ്പാക്കുക, മത്സ്യഅനുബന്ധ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകുക, സമ്പാദ്യ സമാശ്വാസ പദ്ധതി അനുബന്ധ തൊഴിലാളികൾക്ക് ലഭ്യമാക്കുക, പ്രത്യേക ആരോഗ്യ സംരക്ഷണ പാക്കേജ് അനുവദിക്കുക, മലമ്പുഴ ഡാമിൽ മത്സ്യത്തൊഴിലാളികൾക്ക് ഗുണകരമാവുന്ന സഹകരണസംഘം രൂപീകരിക്കുക തുടങ്ങിയ
ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol

Share this News
error: Content is protected !!