ചപ്പാത്തി പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയം; കോൺക്രീറ്റ് പാളികൾ അടർന്ന് ദ്രവിച്ച കമ്പികൾ പുറത്ത്.

Share this News

കിഴക്കഞ്ചേരി – വണ്ടാഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചപ്പാത്തി പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയം; കോൺക്രീറ്റ് പാളികൾ അടർന്ന് ദ്രവിച്ച കമ്പികൾ പുറത്ത്. മംഗലംഡാം അണക്കെട്ടിന് താഴെയായിട്ടുള്ള ചപ്പാത്തി പാലത്തിന്റെ മൂന്ന് തൂണുകളുടെയും അടിഭാഗം കോൺക്രീറ്റ് അടർന്ന് പോയി കമ്പികൾ ദ്രവിച്ച അവസ്ഥയിലാണ്. ഇത് മൂലം പാലത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നാണ് ആശങ്ക. ആദ്യ കാലത്ത് ഉണ്ടായിരുന്ന കൈവരിയില്ലാത്ത ചപ്പാത്ത് പൊളിച്ച് മാറ്റി 1990 ലാണ് പാലം പുതുക്കിപണിതത്.
വീതി കുറവായത് കൊണ്ട് പാലത്തിലൂടെ ഒരു വാഹനം മാത്രമേ കടന്ന് പോകൂ . മലയോര മേഖലകളിലേക്കും വടക്കഞ്ചേരിയിലേക്കുമായി ബസ് സർവീസുകളടക്കം എപ്പോഴും വാഹന തിരക്കുള്ള റോഡാണ്.
കൂടാതെ കാലവർഷം രൂക്ഷമാകുമ്പോൾ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന് വേണ്ടി 6 ഷട്ടറുകളും 30 സെ.മീറ്ററിൽ കൂടുതലായി ഉയർത്തിയാൽ പാലത്തിന്റെ മുകളിലൂടെ വെള്ളം ഒഴുകും. ഇതോടെ ഗതാഗതവും സ്തംബിക്കും.
പാലം ഉയർത്തി വീതി കൂട്ടി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം..

പാലത്തിന്റെ തൂണുകൾക്ക് വന്നിട്ടുള്ള ബലക്ഷയം പരിശോധിച്ച് അടിയന്തിരമായി പരിഹരിക്കണമെന്നും പാലം ഉയർത്തി വീതി കൂട്ടി പണിയണമെന്നും കിഴക്കഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ആറാം വാർഡ് ഗ്രാമസഭയിലും ആവശ്യമുയർന്നു. വിഷയം അടുത്ത ഭരണ സമിതി യോഗത്തിൽ അവതരിപ്പിച്ച് എം എൽ എ മുഖാന്തിരം പൊതുമരാമത്ത് വകുപ്പിലേക്കും സർക്കാരി ലക്കും എത്തിക്കുമെന്ന് ചപ്പാത്തി പാലം സന്ദർശിച്ചു കൊണ്ട്
വി.രാധാകൃഷ്ണൻ പറഞ്ഞു. ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ രതിക മണികണ്ഠൻ, വാർഡ് മെംബർമാരായ സഫീന ബഷീർ, എൻ ശിവദാസൻ എന്നിവരും പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ whats Ap ൽ ലഭിക്കുന്നതിന് Link click ചെയ്യുക

https://chat.whatsapp.com/ERrDoqWKzDbAkj3LA5iyFV


Share this News
error: Content is protected !!