കളിയാവേശത്തിനില്ല പ്രായത്തിന്റെ തടസ്സം ജീവിതത്തിരക്കിൽ വിട്ടു പോയ വോളിബോൾ കോർട്ടിലേക്ക് മടങ്ങിയെത്തി വീട്ടമ്മമാർ.

Share this News




വടക്കഞ്ചേരി ; അവർ മടങ്ങിയെത്തി, അടുക്കളയിൽ നിന്ന് കളിക്കളത്തിലേക്ക്. പ്രായമോ ജീവിത പ്രാരാബ്ധങ്ങളോ തങ്ങളുടെ വോളിബോൾ കളിയാവേശത്തിന് ഒട്ടും മാങ്ങലേൽപ്പിച്ചിട്ടില്ലെന്ന് തെളിയിച്ചു കഴിഞ്ഞു ഈ വീട്ടമ്മമാർ.
      കിഴക്കഞ്ചേരി മമ്പാട്ടിലേയും പരിസരപ്രദേശങ്ങളിലെയും 15 വീട്ടമ്മമാരാണ്
പിന്നെയും കളത്തിൽ, കിടിലൻ സ്മാഷുമായി എത്തിയിരിക്കുന്നത്.
ഒരുകാലത്ത് ദേശീയ-സം സ്ഥാന മത്സരങ്ങളിൽവരെ പങ്കെടുത്തവർ ഉൾപ്പെടെ 15 പേരാണ് പിന്നെയും പരിശീലനം നടത്തുന്നത്. ഭർത്താക്കന്മാരും മക്കളുമൊക്കെ പിന്തുണയുമായി ഒപ്പമുണ്ട്.മമ്പാട് സിഎയുപി സ്‌കൂൾ അധ്യാപകൻ എം എസ് പ്രസാദാണ് പരിശീലകൻ.
     ജീവിതത്തിരക്കിൽ വിട്ടുപോയ വോളിബോൾ കോർട്ടിലേക്ക് മടങ്ങിയെത്തിയ വീട്ടമ്മമാർ പന്തിനായി
ഉയർന്നുചാടുമ്പോൾ അവർക്കുള്ളിൽ പഴയ അതേ ആവേശംനിറയുന്നുണ്ടെന്ന് പ്രസാദ് പറയുന്നു.

സിഎയുപി സ്കൂൾ ഗ്രൗണ്ട്, വോളിക്ലബ് ഗ്രൗ ണ്ട് എന്നിവിടങ്ങളിലാണ് കോർട്ടുകൾ. ശനി, ഞായർ ദിവസങ്ങളിൽ രാവിലെയും മറ്റുള്ള ദിവസങ്ങളിൽ വൈകിട്ടുമാണ് പരിശീലനം. 30 മുതൽ 40 വരെ പ്രായമുള്ളവരാണ് വീട്ടമ്മമാർ. മാസ്റ്റേഴ്സ‌്, കേരളോത്സവംപോലുള്ള മത്സരങ്ങൾക്കുള്ള ടീമിനെ വാർത്തെടുക്കലാണ് ലക്ഷ്യം.
    വോളിബോൾ കോർട്ടിലെ മുൻതാരങ്ങൾ തിരിച്ചുവരുമ്പോൾ
നാട്ടുകാർക്കും കൗതുകം. വീട്ടമ്മമാരുടെ വോളിബോൾ പരിശീലനം കിഴക്കഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ വി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം അംബുജം പ്രകാശൻ അധ്യ ക്ഷയായി. വോളിബോൾ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം സി. സുദേവൻ, ഒളിമ്പിക്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ ഇ ബൈജു, സിഎയുപി സ്കൂൾ മാനേജർ എം സി രാജഗോപാൽ, പ്രധാനാധ്യാപിക വി കെ ബിന്ദു, രമണി രാജൻ, ലക്ഷ്മി, ഇന്ദ്രജ എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol

Share this News
error: Content is protected !!