സെപ്റ്റംബറോടെ കമ്മിഷൻ ചെയ്യാൻ ഒരുങ്ങുന്നത്. ഇതിൽ 296 ടവറുകൾ തിരുവനന്തപുരത്തും 275 എണ്ണം എറണാകുളത്തും 125 എണ്ണം കോഴിക്കോട്ടും 100 എണ്ണം കണ്ണൂരുമാണ് കമ്മിഷൻ ചെയ്യുക. കൂടാതെ നാലെണ്ണം ലക്ഷദ്വീപിലും ലഭ്യമാക്കും.
ആദ്യഘട്ടം ഈ നാല് ജില്ലകളിലെ പ്രധാന നഗരങ്ങളിലാണ് ടവറുകൾ കൊണ്ടുവരുന്നത്. പിന്നീട് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. നിലവിലുള്ള ടവറുകൾ കൂടാതെ രണ്ടായിരത്തോളം 4ജി ടവറുകൾ ലക്ഷദ്വീപിലും കേരളത്തിലുമായി ഒരു വർഷത്തിനുള്ളിൽ സ്ഥാപിക്കാനും ബി.എസ്. എൻ.എല്ലിന് പദ്ധതിയുണ്ട്. ഇതിനായുള്ള പ്രവർത്തനങ്ങൾ ബി .എസ്.എൻ.എൽ. കേരള സർക്കിൾ നടപ്പിലാക്കി വരികയാണ്.
ബി.എസ്.എൻ.എൽ. ടവറുകളിൽ ഉപയോഗിക്കാൻ പോകുന്ന 4ജി ഉപകരണങ്ങൾ 5ജിയിലേക്കു കൂടി മാറ്റാൻ പറ്റുന്നവയാണെന്ന് ബി.എസ്. എൻ.എൽ. അധികൃതർ അറിയിച്ചു. അതേസമയം, മറ്റ് ടെലികോം കമ്പനികൾ 5ജി-യിലേക്ക് പ്രവേശിക്കാനുള്ള നടപടികൾ ആവിഷ്കരിച്ചു വരികയാണ്.നിലവിലെ ബി.എസ്.എൻ.എല്ലിന്റെ 2ജി/3ജി സിമ്മുകൾ 4ജി -യിലേക്ക് മാറ്റാനും സൗകര്യമുണ്ട്. ഉപഭോക്താക്കൾക്ക് സൗജന്യമായി ജൂൺ 30 വരെ 4ജി സിമ്മിലേക്ക് മാറാവുന്നതാണ്. ബി.എസ്.എൻ.എല്ലിന്റെ എല്ലാ കസ്റ്റമർ കെയർ സെന്ററുകളിലും റീട്ടെയിൽ കേന്ദ്രങ്ങളിലും സേവനം ലഭിക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/ERrDoqWKzDbAkj3LA5iyFV