
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കെ ഡി പ്രസേനൻ എം എൽ എ അധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡൻ്റ് കവിതമാധവൻ, വൈസ് പ്രസിഡൻ്റ്
വി രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം അനിത പോൾസൺ, മുൻ മന്ത്രി കെ ഇ ഇസ്മയിൽ, മുൻ
എം എൽ എ മാരായ സി കെ രാജേന്ദ്രൻ, സി ടി കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം
വി പ്രേമലത, പഞ്ചായത്തംഗങ്ങളായ എൻ ശിവദാസൻ, സജിത ശിവദാസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ സി റിജോറിന്ന,
എം രാജേഷ്,
എ അനുരാഗ്,
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി എം ശശി,എസ് രാധാകൃഷ്ണൻ, സലീംപ്രസാദ്, എസ് ബഷീർ, ഓമനക്കുട്ടൻ മാസ്റ്റർ അഡ്വ. ടൈറ്റസ് ജോസഫ് എന്നിവർ സംസാരിച്ചു.
കുണ്ടുകാട് – ചിറ്റടി റോഡിൽ 6.6 കോടി രൂപ ഉപയോഗിച്ചാണ് പാലത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്.
800 മീറ്റർ നീളവും, നടപ്പാതയുൾപ്പെടെ 11 മീറ്റർ വീതിയും പാലത്തിനുണ്ട്.
നിലവിൽ ഉണ്ടായിരുന്ന പാലം പൊളിച്ച് മാറ്റിയാണ് പുതിയപാലം നിർമ്മിച്ചിരിക്കുന്നത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt
