

പീച്ചി, നെന്മാറ ഡിവിഷനുകൾ മലയോര മേഖലയിൽ ആർ ആർ ടി ടീമിനെ നിയോഗിക്കാൻ നടപടി വേണം
വടക്കഞ്ചേരി പാലക്കുഴി പിസിആർ പ്രദേശത്ത് കാട്ടാനയുടെ ആക്രമണം തുടരുമ്പോഴും ജാഗ്രത സമിതി നോക്കുകുത്തിയാണെന്ന ആക്ഷേപം ശക്തമാണ്.
മാസങ്ങളായി കാട്ടാനയുടെ ആക്രമണം തുടർന്നിട്ടും,അധികൃതർ നടപടി എടുക്കാത്തത് കൊണ്ട് പ്രത്യക്ഷ സമരത്തിലേക്ക് പോകാൻ കർഷകരും കർഷകസംഘടനകളും കൂടി ആലോചനകൾക്ക് ശേഷം തീരുമാനിച്ചു.ഫെൻസിങ്ങിൽ കയറിയ കാടുകൾ, കുറച്ച് വെട്ടിത്തെളിച്ചെങ്കിലും ഫെൻസിങ് പ്രവർത്തനക്ഷമമാക്കുന്നതിന് യാതൊരു നടപടിയും വനം വകുപ്പും പഞ്ചായത്ത് അധികൃതരും സ്വീകരിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു.
പീച്ചി, നെന്മാറ ഡിവിഷനുകൾ മലയോര മേഖലയിൽ ആർ ആർ ടി ടീമിനെ നിയോഗിക്കാൻ നടപടി വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. സാങ്കേതിക നൂലമലകളിൽ പെട്ട് ഇക്കാര്യം ഇതുവരെ പ്രാവർത്തികമായിട്ടില്ല.
പാലക്കുഴി മേഖലയിൽ സ്ഥിരമായി എത്തുന്ന കാട്ടാന, വാഴയും തെങ്ങും തൈകളും കുരുമുളക്, കാമുക് ചെടികളും വ്യാപകമായി നശിപ്പിക്കുന്നു.ഫെൻസിംഗ് ഉള്ള പ്രദേശങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് സമയബന്ധിതമായി കാട് തെളിക്കണം, എന്ന നാട്ടുകാരുടെയും വനംവകുപ്പിന്റെയും നിർദ്ദേശം പഞ്ചായത്ത് അധികൃതർ, അംഗീകരിച്ചില്ല. പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ ജാഗ്രത സമിതി ഉണ്ടെങ്കിലും, പ്രതിരോധ പ്രവർത്തനങ്ങളൊന്നും ഈ പ്രദേശത്ത് നടക്കുന്നില്ല. വന്യമൃഗം ശല്യം ഉള്ള പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുക നീക്കിവെക്കണമെന്ന് 2017ൽ തന്നെ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദ്ദേശം നൽകിയെങ്കിലും, ഭൂരിപക്ഷം പഞ്ചായത്തുകളും ഈ നിലയിൽ നടപടികൾ സ്വീകരിച്ചു വരികയോ വന്യമൃഗ ശല്യം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഫണ്ട് നീക്കി വെക്കുകയും ചെയ്തിട്ടില്ല.
കാട്ടാനകളെ തുരത്താൻ, കൊല്ലംകോട് കേന്ദ്രീകരിച്ച് ആർ ആർ ടി രൂപീകരിച്ചെങ്കിലും,കാട്ടാന ശല്യം രൂക്ഷമായ ആലത്തൂർ റേഞ്ചിന്റെ പരിധിയിലോ, വന്യജീവി സങ്കേതമായ പീച്ചിയിലോ ആർ ആർ ടി സംഘങ്ങൾ ഇല്ലാത്തത്,കൊണ്ട് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. നെന്മാറ ഡി എഫ് ഒ കീഴിലുള്ള കൊല്ലംകോട് ഉള്ള ആർ ആർ ടി ടീമിനെ, പാലക്കുഴി പനംകുറ്റി കണച്ചിപ്പരുത പ്രദേശങ്ങളിലേക്ക് അടിയന്തരമായി നിയോഗിച്ച് പീച്ചി വനം വകുപ്പുമായി ചേർന്ന് ആക്രമണകാരിയായ കൊമ്പനാനയെ ഉൾവനത്തിലേക്ക് തുരത്തി ഓടിക്കാൻ നെന്മാറ ഡി എഫ് ഒ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം
പീച്ചി വന്യജീവി സങ്കേതത്തിൽ ഉൾപ്പെട്ട തൃശ്ശൂർ ജില്ലയിലും പാലക്കാട് ജില്ലയിലും വനാതിർത്തി അതിർത്തി പങ്കിടുന്ന മുഴുവൻ ജനവാസകേന്ദ്രങ്ങളിലും കാട്ടാന ശല്യം രൂക്ഷം ആണെങ്കിലും, പീച്ചി വൈഡ് ലൈഫ് വാർഡ് കീഴിൽ ആർ ആർ ടി രൂപീകരിക്കാത്തത് ഈ പ്രദേശത്തെ കാട്ടാന ശല്യത്തെ പ്രതിരോധി പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. നിലവിലുള്ള ഫെൻസിങ് തകര്‍ത്താണ് കാട്ടാന പുറത്തേക്ക് ഇറങ്ങുന്നത് കൊണ്ട്, കാട്ടാനശല്യം രൂക്ഷമായ മേഖലയിൽ ഹാങ്ങിങ് ഫെൻസിങ് നിർമ്മിക്കുന്നതിന് ആവശ്യമായ ഫണ്ട് വകയിരുത്തണം എന്നാണ് ജനങ്ങളുടെ ആവശ്യം
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt
