ആംബുലൻസ് ഡ്രൈവേർസ് യൂണിയൻ സിഐടിയു പാലക്കാട് ധർണ്ണ നടത്തി

Share this News


ആംബുലൻസ് ഡ്രൈവേർസ് യൂണിയൻ സി ഐ ടി യു പാലക്കാട് മുനിസിപ്പാലിറ്റിക്കു മുൻപിൽ ധർണ്ണ നടത്തി.വർഷങ്ങളായി ജില്ലാ ആശുപത്രിയുടെ മുന്നിൽ നിൽക്കുന്ന ആംബുലൻസ് സ്റ്റാൻഡ് മാറ്റി സ്ഥാപിക്കാൻ മുനിസിപ്പാലിറ്റി അധികൃതർ  ഉത്തരവിട്ടതിൽ  പ്രതിഷേധിച്ചാണ് ആംബുലൻസ് ഡ്രൈവർമാർ ധർണ്ണ നടത്തിയത്. ട്രാഫിക് അതോറിറ്റി ചെയർപേഴ്സൺ കൂടിയായ നഗരസഭാ ചെയർപേഴ്സന്റെ നടപടി രോഗികളോടും കൂട്ടിരിപ്പുകാരോടും കാണിക്കുന്ന ക്രൂരതയാണെന്നും ടി കെ അച്യുതൻ പറഞ്ഞു. ആംബുലൻസ് സ്റ്റാൻഡ് മാറ്റാനുള്ള നീക്കത്തിനെതിരെ  ആംബുലൻസ് ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു നഗരസഭയ്ക്ക് മുൻപിൽ  നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടി കെ അച്യുതൻ. ജില്ലാ ആശുപത്രിക്ക് സമീപം അഞ്ച് വിളക്ക് മൈതാനത്ത് ആംബുലൻസ് നിർത്തി ഇടുന്നത് ഒരുവിധത്തിലും ആർക്കും  തടസ്സം ഉണ്ടാക്കുന്നില്ല. ആശുപത്രിക്ക് സമീപമുള്ള ആംബുലൻസ് സേവനം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ സഹായകരവുമാണ് സ്റ്റാൻഡ് മാറ്റുന്നതോടെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ പ്രയാസമുണ്ടാക്കുന്നതാണ് ട്രാഫിക് പരിഷ്കാരത്തിന്റെ പേരിലെടുക്കുന്ന നടപടി മനുഷ്യത്വരഹിതമാണ് ജീവൻ രക്ഷിക്കാനായി സ്വന്തം ജീവൻ പണയം വെച്ച് പണിയെടുക്കുന്ന ആംബുലൻസ് ജീവനക്കാരുടെ പ്രയാസങ്ങൾ കൂടി പരിഗണിക്കണമെന്നും ടി കെ അച്യുതൻ ആവശ്യപ്പെട്ടു.ജില്ലാസെക്രട്ടറി ശിവദാസൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ  ജില്ലാ ട്രഷറർ ഷിഹാബ് നന്ദി പറഞ്ഞു. ആംബുലൻസ് യൂണിയൻ ഇതാദ്യമായാണ് ഇങ്ങനെ ഒരു ധർണ്ണനടത്തുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt


Share this News
error: Content is protected !!