

നെല്ലിയാമ്പതി: നെല്ലിയാമ്പതിയിൽ പുലിയും ആനയും ജനവാസ മേഖലയിൽ, ഭീതിയിലായി പ്രദേശവാസികളും യാത്രക്കാരും. നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ കഴിഞ്ഞ ദിവസം രാത്രി പിടികൂടി പറമ്പിക്കുളം വന മേഖലയിൽ തുറന്നു വിട്ടു. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചരയോടെ പുലിയമ്പാറയിലെ വീട്ടുവളപ്പിലെ കിണറ്റിലാണ് വീട്ടുകാർ പുലിയെ കണ്ടത്. പ്രദേശവാസികൾ വനം, പോലീസ്, ജനപ്രതിനിധികൾ എന്നിവരെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ വനം ജീവനക്കാരുടെ നേതൃത്വത്തിൽ പുലിയെ 25 അടിയോളം താഴ്ചയുള്ള കിണറ്റിൽ നിന്ന് പുറത്തെത്തിക്കാൻ ഏണി ഉപയോഗിച്ചില്ലെങ്കിലും കൂടുതൽ വെള്ളം ഉള്ളതിനാൽ വിജയിച്ചില്ല. കയറുകൾ കെട്ടിയ ടയർ ഉപയോഗിച്ച് പുറത്തെടുക്കാൻ ശ്രമം നടത്തിയെങ്കിലും പുലി ടയറിൽ കയറിയിരുന്നെങ്കിലും മുകളിലേക്ക് ഉയർത്താനുള്ള ശ്രമത്തിനിടയിൽ കിണറിലേക്ക് തന്നെ വീഴുകയായിരുന്നു. തുടർന്ന് പോത്തുണ്ടിയിൽ നിന്ന് കിണറ്റിൽ കൊള്ളാവുന്ന ചെറിയ കൂടത്തിച്ച് കയർകെട്ടി കിണറ്റിൽ ഇറക്കി രാത്രി12.15 ഓടെ കൂട്ടിലാക്കുകയായിരുന്നു. വൈകി രാത്രി ആറുമണിക്കൂറോളം നീണ്ട ശ്രമത്തിനൊഴുക ശ്രമത്തിനൊടുവിൽ ആണ് പുലിയെ പുറത്തെടുക്കാനായത്.
രാത്രി 11 മണിയോടെ കെ. ബാബു എം.എൽ.എ.യും സ്ഥലത്തെത്തി. നെന്മാറ നെല്ലിയാമ്പതി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സി, ഷെറീഫ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജയചന്ദ്രൻ, മറ്റ് വനം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വനം വകുപ്പിന്റെ മൃഗ ഡോക്ടർ ഡേവിഡ് എബ്രഹാം രാത്രി സ്ഥലത്തെത്തി പുലി ആരോഗ്യവാനാണെന്ന് കണ്ടെത്തിയതോടെ പുലർച്ചെ നെല്ലിയാമ്പതി പറമ്പിക്കുളം വനമേഖല അതിരുവിടുന്ന തുത്തൻപാറയ്ക്ക് അപ്പുറം പറമ്പിക്കുളം വനമേഖലയിൽ പുലിയെ തുറന്നു വിട്ടു.
വൈകീട്ട് വീട്ടുകാർ കിണറ്റിൽ നിന്നും വെള്ളം പമ്പ് ചെയ്യാൻ കഴിയാത്തതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് പുലി കിണറിൽ വീണ കാര്യം അറിയുന്നത് കിണറ്റിൽ ഇറക്കിയ മോട്ടോറിന്റെ പൈപ്പുകളും മറ്റും പുലി കടിച്ചു മുറിച്ച നിലയിലായിരുന്നു. പകൽ ഏതു മണിക്കാണ് പുലി കിണറിൽ അകപ്പെട്ടതെന്നറിയില്ല പകൽ സമയം സമീപ പ്രദേശത്തെ മരങ്ങളിൽ ഉള്ള കുരങ്ങന്മാർ ഉച്ചയോടെ ബഹളം വെച്ചതായി സമീപവാസികൾ പറഞ്ഞു. പുലിയുടെ സാന്നിധ്യം കണ്ടതിനെ തുടർന്ന് ആയിരിക്കാമെന്ന് അനുമാനിക്കുന്നു.
കിണറ്റിൽ വീണ പുലിയെ കൂടാതെ കഴിഞ്ഞ ചൊവ്വ, ബുധൻ ദിവസങ്ങളിലും നെല്ലിയാമ്പതി ചുരം റോഡിൽ പതിനാലാം മയിൽ പ്രദേശത്ത് പകൽ സമയത്ത് പുലിയെ വാഹന യാത്രകൾ കണ്ടിരുന്നു. സമീപത്തെ ഓടക്കാടിന് സമീപം റോഡരികിൽ ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെ പുലിയെ കണ്ടത് യാത്രക്കാരെ ഭീതിയിലാക്കി. കാറിലും ജീപ്പിലും സഞ്ചരിച്ചിരുന്നവർ വീഡിയോ ദൃശ്യങ്ങൾ പകർത്തിയെങ്കിലും വയർഹിതനായ പുലി സാവകാശമാണ് റോഡിൽ നിന്ന് നടന്നു നീങ്ങിയത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ കേശവൻപാറ എ.വി.ടി ഫാക്ടറിക്ക് സമീപമുള്ള തേനിപ്പാടിയിൽ കാട്ടാനക്കൂട്ടം പകൽ സമയത്ത് എത്തിയതും പാടിയിൽ ഉള്ളവരെ ഭീതിയിലാക്കി. വൈകുന്നേരത്തോടെ പാടികൾക്ക് സമീപമെത്തിയ കാട്ടാനക്കൂട്ടം തേയില ചെടികൾക്കും പാടികൾക്ക് സമീപമുള്ള പ്ലാവുകളിലും തീറ്റ തേടി. രാത്രി വൈകിട്ടും വീടുകൾക്ക് സമീപം തന്നെ നിലയുറപ്പിച്ച കാട്ടാനക്കൂട്ടം വീട്ടുകാർ ബഹളം വെച്ചിട്ടും അവിടെനിന്ന് മാറാൻ തയ്യാറായില്ല. സാധാരണ ആനക്കൂട്ടം എത്തിയാൽ ജനസാന്നിധ്യം കണ്ടാൽ പെട്ടെന്ന് ചായ തോട്ടങ്ങളിലൂടെയോ വനമേഖലയിലൂടെ വനമേഖലയിലേക്ക് പോകാറാണ് പതിവ്. വനംജീവനക്കാർ സ്ഥലത്തെത്തി പ്രദേശവാസികൾക്ക് പുറത്തിറങ്ങരുതെന്ന് ജാഗ്രത നിർദ്ദേശം നൽകി. ബഹളം വെച്ചിട്ടും കാട്ടാനക്കൂട്ടം പാടികൾക്ക് സമീപത്തുനിന്ന് പിന്തിരിയാത്തതിനെ തുടർന്ന് ഭീതിയിലായ തൊഴിലാളികൾ രാത്രി വീടുകളിലെ ലൈറ്റുകളും മറ്റും തെളിച്ച് ശബ്ദം ഉണ്ടാക്കി സുരക്ഷയ്ക്കായി കാവൽ ഇരിക്കുകയായിരുന്നു.

കിണറ്റിൽ വീണ പുലിയെ പറമ്പിക്കുളം വനമേഖലയിൽ തുറന്നുവിടുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt
