Share this News

മത്സ്യതൊഴിലാളി സമൂഹത്തിൻ്റെ നിലനിൽപ് അപകടത്തിലാക്കുന്ന കടൽ മണൽ ഖനനം ചെയ്യാനുള്ള കേന്ദ്രസർക്കാർ നടപടി നിർത്തി വയ്ക്കണമെന്ന് കേരള സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.ജിജി സാബു, എൽ.ഗോപാലൻ നഗറിൽ (കെജി ബോസ് ഭവൻ, പാലക്കാട്) ചേർന്ന യോഗം സിഐടിയു സംസ്ഥാന സെക്രട്ടറി എം.ഹംസ ഉദ്ഘാടനം ചെയ്തു.ഫെഡറേഷൻ പ്രസിഡന്റ് പുല്ലുവിള സ്റ്റാൻലി അധ്യക്ഷനായി. ജനറൽ സെക്രട്ടറി എ.സഫറുള്ള, സക്കീർ അലങ്കാരത്ത്, രാജ്‌മോഹൻ, കലാധരൻ, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്യുതൻ, എ.സമീർഖാൻ എന്നി വർ സംസാരിച്ചു.
കടൽ മണൽ ഖനനം ചെയ്യാ
നുള്ള കേന്ദ്രനടപടി നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് 27ന് ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത ഹർത്താൽ വിജയിപ്പിക്കാൻ മുഴുവൻ മത്സ്യനുബന്ധ തൊഴിലാളികളും പണിമുടക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt

Share this News