പൊടി ശല്യം രൂക്ഷം;കോൺക്രീറ്റ് പ്ലാന്റിലേക്കെത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു

Share this News


വടക്കഞ്ചേരി പൊത്തപ്പാറ-ചുവട്ടുപാടം റോഡിലെ പൊടി ശല്യം മൂലം  കോൺക്രീറ്റ് പ്ലാന്റിലേക്കെത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു.
ചുവട്ടുപാടത്തിന് സമീപത്തുള്ള സ്വകാര്യവ്യക്തിയുടെ ക്രഷർ,ദേശീയ പാത നിർമാണത്തിനായി പ്രവർത്തിക്കുന്ന പി എസ് ടി റെഡി മിക്സിങ് പ്ലാന്റ് എന്നിവയിൽ നിന്നും റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കൊപ്പം ഉയരുന്ന പൊടി തടുക്കാനാകാതെ വന്നതോടെയാണ് നാട്ടുകാർ
കോൺക്രീറ്റ് പ്ലാന്റിന് മുൻപിൽ പ്രതിഷേധിച്ചത്.
ഒരു തരത്തിലുള്ള മാനദണ്ഡങ്ങളും പാലിക്കാതെ പകലും രാത്രിയിലും  ഇവിടേക്ക് ഭാരവാഹനങ്ങൾ എത്തുന്നതു മൂലം പാതക്കിരുവശവും,
സമീപത്തുള്ള വീടുകളിലും പൊടി വന്ന് മൂടി.ചില വീട്ടുക്കാര്‍ സ്ഥലം മാറിപോകേണ്ട അവസ്ഥയിലാണ്.ഇവിടെയുള്ള
പലർക്കും ശ്വാസ തടസം പതിവായി.
ഗതാഗത മാര്‍ഗവും വഷളായി. വാഹനമോടിച്ച് റോഡിലൂടെയുള്ള സഞ്ചാരം തന്നെ ഏറെ ശ്രമകരം.ഇനിയും  പൊടി തിന്ന് ജീവിക്കാനാവില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
രാവിലെയും ഉച്ചയ്ക്കും വൈകിട്ടും റോഡിൽ വെള്ളം തളിച്ചു പൊടി ശല്യം കുറയ്ക്കാനുള്ള ശ്രമമാണിപ്പോൾ നടക്കുന്നത്.ചുട്ട് പൊള്ളുന്ന വെയിലത്ത് അതും പ്രായോഗീകമല്ല.
ആറ് മീറ്റർ വീതിയുള്ള റോഡിലൂടെ പത്ത് ടൺ ഭാരമുള്ള വാഹനങ്ങൾ പോകാൻ അനുമതിയുള്ളപ്പോൾ ഇതിലൂടെ കടന്ന് പോകുന്നത് 70 ടൺ ഭാരമുള്ള വാഹനങ്ങളാണ്.അധികാരികളുടെ മൗനാനുവാദം ഇവർക്കുണ്ടെന്ന ആക്ഷേപം ശക്തമാണ്.
ടോൾ നൽകാതെ കടന്ന് പോകുന്ന നിരവധി വാഹനങ്ങൾ
പൊത്തപ്പാറ-ചുവട്ടുപാടം പാതയെയാണ് ആശ്രയിക്കുന്നത്.അവക്കൊപ്പം ക്രഷറിലേക്കും,കോൺക്രീറ്റ് പ്ലാന്റിലേക്കുമെത്തുന്ന വാഹനങ്ങൾ കൂടിയാകുമ്പോൾ ഇവിടെ പൂർണ്ണമായും കുരിക്കിലാകും.
പാതയുടെ വശങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന
200 ഓളം കുടുംബങ്ങൾ ആശ്രയിക്കുന്ന
ചുവട്ട്പാടം പൊത്തപ്പാറ
ശുദ്ധ ജല വിതരണ പൈപ്പ് ഭാര വാഹനങ്ങൾ കയറി നിരന്തരം പൊട്ടുന്നതും കുടിവെള്ളം നിലക്കുന്നതും ഇവിടെ പതിവാണ്.തീർത്തും ഗ്രാമീണ മേഖലയായ ഇവിടുത്തെ എം സാന്റ് ക്രഷറും,കോൺക്രീറ്റ് പ്ലാന്റും മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പൊല്യൂഷൻ കൺട്രോൾ ബോർഡിനും,ബന്ധപ്പെട്ട അധികാരികൾക്കും ഇത്‌ സംബന്ധിച്ച് ഭീമ ഹർജി കൊടുക്കാനുള്ള തയ്യാറിടുപ്പിലാണ് നാട്ടുകാർ.
പ്രതിഷേധ സമരം വാർഡ് മെമ്പർ കുമാരി അമ്പിളി മോഹൻദാസ് ഉത്ഘാടനം ചെയ്തു. എബി. കെ. സേവ്യർ അധ്യക്ഷത വഹിച്ചു.ആൽബർട്ട് തൈമറ്റം,ജോൺസൺ,ബാബു എ വി,ഷിബു ജോൺ,ധനീഷ് ദാമോദരൻ,സിജോ മാത്യു, അരുൺ എസ് എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt

Share this News
error: Content is protected !!