Share this News

നാടൻ പാട്ടുകളുടെ കുലപതിയായി മലയാളം
വാഴ്‌ന്ന ശ്രീ. കലാഭവൻ മണിയുടെ
സ്മരണകളിരമ്പുന്ന മാർച്ച് 4,5,6 തിയ്യതികളിൽ വോയ്‌സ് ഓഫ് വടക്കഞ്ചേരി മണികിലുക്കം-2025 നടത്തുന്നു.കേരളത്തിലെ വിവിധ പ്രദേശങ്ങളിലുള്ള നാടൻപാട്ട് സംഘങ്ങളെ ഉൾപ്പെടുത്തി നടത്തുന്ന മണികിലുക്കം – 2025 വടക്കഞ്ചേരി പട്ടണത്തിനും സമീപപ്രദേശങ്ങളിലെ കലാസ്വാദകർക്കും വേറിട്ടൊരനുഭവമാകും.കലാഭവൻ മണിയുടെ സഹോദരനും ലോകപ്രശസ്ത
നർത്തകനുമായ ശ്രീ. ആർ.എൽ.വി.രാമകൃഷ്‌ണൻമണികിലുക്കത്തിന്റെ ഉദ്ഘാടനം ചെയ്യുന്നു.മൂന്ന് ദിവസങ്ങളിലായി വടക്കഞ്ചേരി ഇന്ദിര പ്രിയദർശിനി ബസ് സ്‌റ്റാൻഡിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ നാടൻപാട്ട് മാമാങ്കത്തിന് അരങ്ങുണരും
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News