Share this News

കേരളത്തിലെ 2024ലെ മികച്ച കായികാധ്യാപക അവാർഡ് നേടി കിഴക്കഞ്ചേരി സ്വദേശിനി നീതു നജീബ്. കിഴക്കഞ്ചേരി ഹയർസെക്കൻഡറി സ്കൂളിലെ കായികാധ്യാപികയാണ് കിഴക്കഞ്ചേരി സ്വദേശിനിയായ നീതു. കായിക അധ്യാപനത്തിൽ എം.പി.എഡ് കഴിഞ്ഞു എട്ടുവർഷമായി മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.
പരേതനായ നജീബും കിഴക്കഞ്ചേരി പഞ്ചായത്ത് മുൻ വാർഡ് മെംബറും പൊതു പ്രവർത്തകയായുമായ സാറ ഉമ്മയുമാണ് മാതാപിതാക്കൾ. ഹാൻഡ് ബോളിൽ ദേശീയ തലത്തിലും യൂണിവേഴ്സിറ്റി തലത്തിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അവാർഡ് ജേതാക്കളെ കോട്ടയത്ത് വച്ച് ആദരിക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News